അഹമ്മദാബാദ്: ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ ഗതി മാറുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വായു ദുർബലമാകുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് എത്തുമെങ്കിലും കരയിലേക്ക് ആഞ്ഞടിക്കില്ലെന്നാണ് റിപ്പോർട്ട്. വായുവിന്റെ തീവ്രത മണിക്കൂറിൽ 135-145കിലോമീറ്റർ വരെയായി കുറയുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
also read: പീഡനത്തിനിരയായ 15 വയസുകാരി ഗർഭിണി; സുഹൃത്ത് ഒളിവിൽ
വടക്ക് പടിഞ്ഞാറൻ പ്രദേശത്തേക്ക് കാറ്റിന്റെ ഗതിമാറുന്നു എന്നാണ് സൂചന. ഗതിമാറ്റമുണ്ടായതിനാൽ കരയിലേക്ക് കാറ്റ് പൂർണ്ണമായും കടക്കില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മുൻകരുതൽ നടപടിയായി ഗുജറാത്ത് തീരത്ത് നിന്നും മൂന്നു ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
മണിക്കൂറിൽ 165 കിലോമീറ്റർ മുതൽ 180 കിലോമീറ്റർ വരെ വേഗതയിലാവും വായു കരയിലെത്തുകയെന്നാണ് നേരത്തെ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്. വായുവിനെ നേരിടുന്നതിനായി വലിയ സന്നാഹങ്ങൾ ഗുജറാത്ത് സർക്കാർ ഒരുക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone, Cyclone vaayu, Gujarat cost, ഗുജറാത്ത്, ചുഴലിക്കാറ്റ്, വായു ചുഴലിക്കാറ്റ്