• HOME
  • »
  • NEWS
  • »
  • india
  • »
  • CYCLONE YAAS TO INTENSIFY INTO VERY SERVERE STORM

Cyclone Yaas | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും

ബംഗാള്‍, ഒഡീഷ തീരത്ത് കര തൊടുമെന്നും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് തീരം തൊടും. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍, ഒഡീഷ തീരത്ത് കര തൊടുമെന്നും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

    Also Read-Cyclone Yaas| 'യാസ്' ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    ബംഗാളിലും ഒഡീഷയിലും അതിതീവ്ര ചുഴലിക്കാറ്റ് നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 26 ന് പാരദ്വീപ്, സാഗര്‍ ദ്വീപുകള്‍ക്കിടയില്‍ അതിതീവ്ര ചുഴലിയായി യാസ് കര തൊടാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

    ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലെ താഴ്ന്ന ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. യാസ് ചുഴലിക്കാറ്റ് ബംഗാളില്‍ കൂടുതല്‍ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 26 വൈകുന്നേരം ഒഡീഷയിലെ പരദ്വിപ്പിനും സൗത്ത് 24 പര്‍ഗാനാസിനും ഇടയില്‍ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

    Also Read-മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍

    ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കന്‍ ജില്ലകള്‍ക്കും കാസര്‍കോട് ജില്ലയിലും യല്ലോ അലര്‍ട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്‌തേക്കും. അതിനടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മേയ് 23 - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

    മേയ് 24 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

    മേയ് 25 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

    മേയ് 26 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
    Published by:Jayesh Krishnan
    First published:
    )}