നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Cyclone Yaas | യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലര്‍ച്ചയോടെ ഒഡിഷ തീരം തൊടും; അതീവ ജാഗ്രത

    Cyclone Yaas | യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലര്‍ച്ചയോടെ ഒഡിഷ തീരം തൊടും; അതീവ ജാഗ്രത

    സംസ്ഥാനത്തെ വടക്കന്‍ ഭാഗത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി ആഭ്യന്തര മന്ത്രി ഡി എം മിശ്രയെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചുമതലപ്പെടുത്തി

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിലെ യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച പുലര്‍ച്ചയോടെ ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധര്‍മ തുറമുഖത്തിനു സമീപം ബുധനാഴ്ച കരയില്‍ തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ ഡോയ മൃത്യൂജ്ഞയ് മൊഹപാത്ര പറഞ്ഞു.

      സംസ്ഥാനത്തെ വടക്കന്‍ ഭാഗത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി ആഭ്യന്തര മന്ത്രി ഡി എം മിശ്രയെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചുമതലപ്പെടുത്തി. തീരദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് 50,000ത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

      ചുഴലിക്കാറ്റ് വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി ( Very Severe Cyclonic Storm) മാറാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തുടര്‍ന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലര്‍ച്ചയോടെ പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തെത്തും. മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തു പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

      Also Read-Covid 19 | സംസ്ഥാനത്ത് 177 കോവിഡ് മരണം; 29,803 പേർക്ക് രോഗം സ്ഥിരീകരിച്ചു

      ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മെയ് 25 - മെയ് 26 തിയ്യതികളില്‍ മധ്യ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട് .

      യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ 20 ജില്ലകളെ ബാധിച്ചേക്കാം. കുറഞ്ഞത് 10 ലക്ഷം പേരെയെങ്കിലും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും പത്രസമ്മേളനത്തില്‍ സംസാരിക്കവെ മമത അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് കേന്ദ്ര ദുരന്തപ്രതികരണ സേനയും വ്യക്തമാക്കിയിട്ടുണ്ട്.
      Published by:Jayesh Krishnan
      First published:
      )}