നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കമ്മ്യൂണിസ്റ്റ് പാർട്ടി അമരത്ത് എത്തുന്ന ആദ്യ ദളിത് നേതാവ്; ഡി രാജ ചുവടുവയ്ക്കുന്നത് ചരിത്രത്തിലേക്ക്

    കമ്മ്യൂണിസ്റ്റ് പാർട്ടി അമരത്ത് എത്തുന്ന ആദ്യ ദളിത് നേതാവ്; ഡി രാജ ചുവടുവയ്ക്കുന്നത് ചരിത്രത്തിലേക്ക്

    ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ അമരത്ത് പിന്നാക്ക വിഭാഗക്കാരനായ ഒരാൾ എത്തുന്നത് ചരിത്രത്തിൽ ആദ്യം

    ഡി രാജ

    ഡി രാജ

    • News18
    • Last Updated :
    • Share this:
      എസ് സുധാകർ റെഡ്ഡിയുടെ പിൻഗാമിയായി ഡി രാജ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയാണ്. സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി രാജയെ നേതൃപദവിയിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. ദേശീയ കൗണ്‍സില്‍ നിയമനം അംഗീകരിക്കുന്നതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയായി രാജ മാറും. ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ഈ തീരുമാനത്തിലൂടെ ഡി രാജ. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്ത് എത്തുന്ന ആദ്യ ദളിത് നേതാവായി മാറുകയാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായമാകും ഡി രാജയുടെ നിയമനം.

      തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് ദൊരൈസ്വാമി രാജ എന്ന ഡി രാജ. എഴുപതുകാരനായ അദ്ദേഹം 1994 മുതൽ പാർട്ടി ദേശീയ സെക്രട്ടറിയാണ്. നിലവിൽ തമിഴ്നാട്ടില്‍‌ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ കാലാവധി അടുത്ത ബുധനാഴ്ച അവസാനിക്കുകയാണ്. സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ. ജെഎൻയുവിലെ വിദ്യാർഥി നേതാവായിരുന്ന അപരാജിതയാണ് മകൾ. പ്രതിപക്ഷ ഐക്യവേദികളെല്ലാം സിപിഐയുടെ മുഖമായെത്തുന്ന രാജ എല്ലാ പാർട്ടികളുമായി സൗഹൃദം പുലർത്തുന്ന നേതാവാണ്. അത് തന്നെയാണ് അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതും.

      ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ അമരത്ത് പിന്നാക്ക വിഭാഗക്കാരനായ ഒരാൾ എത്തുന്നത് ചരിത്രത്തിൽ ആദ്യം. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് സാഹചര്യങ്ങളോട് പടവെട്ടി രാഷ്ട്രീയം കരുപിടിപ്പിച്ച രാജയ്ക്ക് ചരിത്രപ്രതിസന്ധിയെ നേരിടുന്ന പാർട്ടിയെ കൈപിടിച്ചുകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. ഡി രാജ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉയർന്ന സ്ഥാനത്തെത്തുന്നത് ഒട്ടും അപ്രതീക്ഷിതമായല്ല‌. കുട്ടിക്കാലം തൊട്ടേ പ്രതികൂല സാഹചര്യങ്ങൾ മാത്രം കണ്ടു ശീലിച്ച രാജ പാർട്ടി ചരിത്രപ്രതിസന്ധിയെ നേരിടുന്ന കാലത്താണ് നയിക്കാനെത്തുന്നത്. 1949 ൽ തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ ചിത്താത്തൂർ ഗ്രാമത്തിൽ ജനനം. ഒരു തുണ്ട് ഭൂമിയില്ലാത്ത ദുരൈസ്വാമിയും നയാഗവും മക്കളുടെ പട്ടിണിയകറ്റാൻ നന്നേ കഷ്ടപ്പെട്ടു. അങ്കണവാടിയിൽ പാചകക്കാരിയായിരുന്ന നയാഗം മകൻ രാജയെ പഠിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയില്ല.

      സ്കൂൾ പഠനകാലത്ത് വിശപ്പുമൂലം തളർന്ന തന്നെ ഗ്രൗണ്ടിലിറങ്ങാൻ പോലും കായികാധ്യാപകൻ സമ്മതിച്ചിരുന്നില്ലെന്ന് അടുപ്പമുള്ളവരോട് രാജ തന്നെ പറഞ്ഞിട്ടുണ്ട്. താൻ നിരാഹാര സമരം നടത്തിയിട്ടില്ലെങ്കിലും പട്ടിണിയെന്തന്നറിയാമെന്ന് ഈയടുത്ത കാലത്ത് രാജ പറഞ്ഞത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. പൊള്ളുന്ന അനുഭവങ്ങൾ തന്നെയായിരുന്ന രാജയുടെ രാഷ്ട്രീയവും വളർത്തിയത്. ചിത്താത്തൂർ ഗ്രാമത്തിലെ ആദ്യ ബിരുദധാരിയാണ് രാജ. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം സർക്കാരുദ്യോഗം നേടിയെങ്കിലും മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേർപ്പെടാനായിരുന്നു തീരുമാനം. എഐവൈഎഫിന്റെ ദേശീയ-സംസ്ഥാന ചുമതലകൾ വഹിച്ച അദ്ദേഹം 1994 മുതൽ സിപിഐയുടെ ദേശീയ സെക്രട്ടറിയാണ്. 2007 തൊട്ട് തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗവും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന ആശയക്കാരനാണ് ഡി രാജ.

      ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ ഡോ. അംബേദ്ക്കറെ കുറിച്ച് ഇത്രയേറെ എഴുതുകയും പറയുകയും ചെയ്ത നേതാക്കളിലൊരാള്‍ ഡി രാജ അല്ലാതെ മറ്റൊരാൾ കാണില്ല. ദേശീയ പത്രങ്ങളിലും മാർക്സ് ആന്റ് അംബേദ്കർ കണ്ടിന്യൂയിംങ് ദി ഡയലോഗ് തുടങ്ങിയ പുസ്തകങ്ങളിലും അദ്ദേഹം അംബേദ്ക്കര്‍ ഉയര്‍ത്തിയ സാമൂഹ്യനീതിയെക്കുറിച്ചുള്ള വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു.

      First published:
      )}