HOME » NEWS » India » DABUR GROUP COMMITS RS 21 CRORE IN FIGHT AGAINST COVID 19 AA

കൊറോണ പ്രതിരോധം: 21 കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് ഡാബർ ഗ്രൂപ്പ്

11 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്കും കമ്പനി സംഭാവന നൽകി.

News18 Malayalam | news18-malayalam
Updated: April 10, 2020, 4:33 PM IST
കൊറോണ പ്രതിരോധം: 21 കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് ഡാബർ ഗ്രൂപ്പ്
News18
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തിന് പിന്തുണ നൽകി കോർപറേറ്റ് കമ്പനികളും. ഓരോദിവസവും നിരവധി കമ്പനികളാണ് സഹായ വാഗ്ദാനവുമായി മുന്നോട്ടെത്തുന്നത്. കൊറോണ ബാധയെ തുടർന്നുണ്ടായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളിൽ നിന്നും  ജനങ്ങളെ സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ  ശ്രമങ്ങൾക്ക് പിന്തുണനൽകിക്കൊണ്ട് ഡാബർ ഗ്രൂപ്പാണ് ചൊവ്വാഴ്ച രംഗത്തെത്തിയത്.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]

രോഗബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി  ഡാബർ ഗ്രൂപ്പ് ‘ഡാബർ കെയർ ഫണ്ട് ഫോർ കോവിഡ്’ ആരംഭിച്ചു. ഇതിലൂടെ 21 കോടി രൂപയുടെ സഹായം ദുർബ വിഭാഗങ്ങൾക്ക് എത്തിക്കും. ഇതു കൂടാതെ 11 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്കും കമ്പനി സംഭാവന നൽകി.

“നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും ക്ഷേമവും പരിപാലിക്കാൻ ഡാബർ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ഡാബർ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അമിത് ബർമൻ പറഞ്ഞു.

കോവിഡ് പോരാട്ടത്തിൽ ഡാബർ ഗ്രൂപ്പ് മൂന്ന് മേഖലകളിലാണ് പിന്തുണ നൽകുന്നത്. പി‌എം കെയർസ് ഫണ്ടിലേക്ക് സംഭാവന, വൈറസിനെതിരെ പോരാടുന്നതിനുള്ള മുൻ‌നിര ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് സഹായം, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും തൊഴിലാളികൾക്കും പിന്തുണ എന്നിങ്ങനെയാണത്.


Published by: Aneesh Anirudhan
First published: April 10, 2020, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories