നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'കുട്ടികളില്ലാത്ത മോദിക്ക് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന അറിയാനാകില്ല': ഷഹീൻബാഗിലെ 'മുത്തശ്ശി'യുടെ വാക്കുകൾ

    'കുട്ടികളില്ലാത്ത മോദിക്ക് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന അറിയാനാകില്ല': ഷഹീൻബാഗിലെ 'മുത്തശ്ശി'യുടെ വാക്കുകൾ

    സ്വന്തം കുടുംബത്തെ പോലും പരിപാലിക്കാനാകാത്ത ഒരാൾ എങ്ങനെയാണ് സ്വന്തം രാജ്യത്തെ പരിപാലിക്കുക.. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നുവെങ്കിൽ മക്കൾ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന എന്താണെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു..

    PM-Narendra-Modi

    PM-Narendra-Modi

    • News18
    • Last Updated :
    • Share this:
      കൊൽക്കത്ത: കുട്ടികളെ നഷ്ടപ്പെടുമ്പോഴുള്ള വേദന എന്താണെന്ന് പ്രധാനമന്ത്രിക്ക് മനസിലാകില്ലെന്ന് ഷഹീൻബാഗിലെ മുത്തശ്ശി എന്നു വിളിക്കപ്പെടുന്ന അസ്മ ഖാത്തൂൻ. ' സ്വന്തം കുടുംബത്തെ പോലും പരിപാലിക്കാനാകാത്ത ഒരാൾ എങ്ങനെയാണ് സ്വന്തം രാജ്യത്തെ പരിപാലിക്കുക.. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നുവെങ്കിൽ മക്കൾ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന എന്താണെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.. പാർക്ക് സർക്കസ് മൈതാനത്ത് നടന്ന ഒരു കൂട്ടായ്മയിൽ സംസാരിക്കവെ അസ്മ പറഞ്ഞു.

      Also Read-ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയം: മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ

      പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന ആളുകളുടെ കൂട്ടായ്മ കൊൽക്കത്തയിലെ ഷഹീൻബാഗ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പാർക്ക് സർക്കസ് മൈതാനിയിൽ വിളിച്ചു ചേർത്തിരുന്നു. പ്രകോപനങ്ങളിൽ വീഴാതെ സമാധാനം നിലനിർത്തിക്കൊണ്ട് പ്രതിഷേധം തുടരണമെന്ന് ആഹ്വാനം ചെയ്യാനായിരുന്നു കൂട്ടായ്മ. ഇതിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദിക്കെതിരെ മുത്തശ്ശിയുടെ വിമർശനം. 'പ്രതിഷേധക്കാരിൽ നിന്ന് 20 പേരെ ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരുന്നു. പക്ഷെ ഞങ്ങൾ ഒരു ലക്ഷം പേരുണ്ട്.. ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്ന സ്ഥലം അദ്ദേഹ പറയണമെന്നാണ് എനിക്ക് പറയാനുള്ളത്..' അസ്മ കൂട്ടിച്ചേർത്തു.

      Also Read-കനയ്യയ്ക്കെതിരായ രാജ്യദ്രോഹ കേസ്; എ.എ.പിയെ വിമർശിച്ച് സംഗീത സംവിധായകൻ വിശാൽ ദാദ്‌ലാനി

      ഇപ്പോൾ നടക്കുന്ന യുദ്ധം ഒന്നോ രണ്ടോ ദിവസങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും വരും വർഷങ്ങളിലും ഇത് തുടരാൻ തയ്യാറായിരിക്കണമെന്നുമാണ് ഗാന്ധിജിയുടെ കൊച്ചു മകനായ തുഷാർ ഗാന്ധി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്. പല പ്രകോപനങ്ങളും ഉണ്ടാകും എന്നാൽ അതിൽ പ്രതികരിക്കാൻ നിൽക്കരുതെന്ന് വ്യക്തമാക്കിയ തുഷാർ, മമതാ ബാനർജിയെപ്പോലെ ഒരു മുഖ്യമന്ത്രിയെ ലഭിച്ചത് പശ്ചിമ ബംഗാളുകാരുടെ ഭാഗ്യമാണെന്നാണ് പറഞ്ഞത്. ' മമതയെ തകർക്കാൻ അവര്‍ ശ്രമിക്കും അതുകൊണ്ട് തന്നെ നിങ്ങളുടെ പിന്തുണ എപ്പോഴും മമതയ്ക്കൊപ്പമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

      Also Read-ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷം; അവകാശങ്ങൾക്കായി ഹർജി

      കൊൽക്കത്തയിലെ പാർക്ക് മൈതാനിയിൽ കഴിഞ്ഞ 53 ദിവസങ്ങളായി സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. വിദ്യഭ്യാസമില്ലാത്ത കുറെ പുരുഷന്മാരും സ്ത്രീകളുമാണ് ഷഹീൻബാഗിലും കൊൽക്കത്തയിലെ പാർക്ക് സർക്കസിലും പ്രതിഷേധിക്കുന്നതെന്നാണ് ബിജെപി നേതാവായ ദിലീപ് ഘോഷിന്റെ വിമർശനം. വിദേശ ഫണ്ടിംഗ് വഴി ഇവർക്ക് പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
      First published:
      )}