നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദളിത് എംഎൽഎ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചു; യുവതിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ദളിത് എംഎൽഎ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചു; യുവതിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ആരോപണങ്ങളെ നിഷേധിച്ച് പ്രഭു ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞ നാലു മാസമായി തങ്ങൾ പ്രണയത്തിലാണെന്നും താൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടില്ലെന്നും പ്രഭു പറഞ്ഞു.

  എംഎൽഎയായ എ. പ്രഭു, സൗന്ദര്യ

  എംഎൽഎയായ എ. പ്രഭു, സൗന്ദര്യ

  • News18
  • Last Updated :
  • Share this:
   ചെന്നൈ: തമിഴ്നാട്ടിൽ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ച് ദളിത് എം എൽ എ. കല്യാണം കഴിഞ്ഞതും വലിയ  വിവാദമായിരിക്കുകയാണ് എം എൽ എയും പത്തൊമ്പതുകാരിയായ പെൺകുട്ടിയും തമ്മിലുള്ള പ്രണയവിവാഹം. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഇതിനിടയിൽ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

   കള്ളക്കുറിച്ചിയിലെ എ ഐ എ ഡി എം കെ എംഎൽഎയായ എ. പ്രഭുവാണ് തിങ്കളാഴ്ച രാവിലെ തന്റെ ഭവനത്തിൽ വെച്ച് സൗന്ദര്യയെന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. പ്രഭുവിന് 37 വയസും പെൺകുട്ടിക്ക് 19 വയസുമാണ്. വിവാഹത്തിന് എതിർപ്പ് അറിയിച്ച് സ്ഥലത്ത് എത്തിയ സൗന്ദര്യയുടെ പിതാവ് സ്വാമിനാഥൻ ആത്മഹത്യാഭീഷണി മുഴക്കി. തലയിൽ കൂടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച സ്വാമിനാഥനെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തതിനു ശേഷമായിരുന്നു വിവാഹം.

   You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]

   അധികാരം ഉപയോഗിച്ച് മകളെ എം എൽ എ തട്ടിക്കൊണ്ട് പോയെന്ന് ആയിരുന്നു സ്വാമിനാഥനും കുടുംബവും ആരോപിച്ചത്. എന്നാൽ, എം എൽ എ ഈ ആരോപണങ്ങൾ നിഷേധിച്ചു. കഴിഞ്ഞ നാലുമാസമായി തങ്ങൾ പ്രണയത്തിലാണെന്നും സ്വന്തം തീരുമാനപ്രകാരമാണ് വിവാഹമെന്നും എം എൽ എ പറഞ്ഞു. അതേസമയം, വിവാഹം പ്രശ്നമായതിന് കാരണം ജാതിപ്രശ്നമാണെന്ന ആരോപണവും ഉയർന്നു വന്നു. എന്നാൽ, ജാതിയല്ല പ്രശ്നമെന്നും എം എൽ എയും മകളും തമ്മിൽ 17 വയസിന്റെ വ്യത്യാസമുണ്ടെന്നും അതാണ് എതിർപ്പിന് കാരണമെന്നുമാണ് സൗന്ദര്യയുടെ കുടുംബം പറയുന്നത്.

   മകളുടെ വിവാഹം എം എൽ എയുമായി നടന്നതിനു തൊട്ടുപിന്നാലെ സൗന്ദര്യയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ഹേബിയസ് കോർപ്പസ് ഹർജി കുടുംബം നൽകി. അടുത്തദിവസം തന്നെ ഹർജി കോടതി പരിഗണിക്കും.

   36-yr-old Kallakurichi MLA Prabhu clarifies that neither did he kidnap nor force 19-yr-old Soundarya into marrying him. His inter-caste wedding with her, a brahmin woman, has created a storm in TN @thenewsminute pic.twitter.com/84TfyYamZd   അതേസമയം, എം എൽ എയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത് കഴിഞ്ഞ നാലു വർഷമായി എം എൽ എയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാണെന്നാണ്. എന്നാൽ, എം എൽ എ പറയുന്നത് കഴിഞ്ഞ നാലുമാസമായി തങ്ങൾ പ്രണയത്തിൽ ആയിരുന്നു എന്നാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

   വർഷങ്ങളോളം പ്രഭു തങ്ങളുടെ വീട്ടിൽ നിന്നാണ് വളർന്നതെന്നും ഒരു മകനെപ്പോലെയാണ് പ്രഭുവിനെ കണ്ടതെന്നും എന്നാൽ ആ വിശ്വാസമാണ് പ്രഭു തകർത്തതെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തന്റെ മകൾ കബളിപ്പിക്കപ്പെട്ടതാണെന്നും ഒരു വിവാഹത്തിനൊന്നും അവൾ തയ്യാറല്ലെന്നും ഇരുവരും തമ്മിൽ 17 വയസിന്റെ അന്തരമുണ്ടെന്നും സൗന്ദര്യയുടെ പിതാവ് ആരോപിച്ചു.   അതേസമയം, ആരോപണങ്ങളെ നിഷേധിച്ച് പ്രഭു ഇരുവരും ഒരുമിച്ചുള്ള വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞ നാലു മാസമായി തങ്ങൾ പ്രണയത്തിലാണെന്നും താൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടില്ലെന്നും പ്രഭു പറഞ്ഞു. വിവാഹം കഴിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് സമ്മതം തേടിയെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നെന്നും പ്രഭു പറഞ്ഞു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സൗന്ദര്യ. എം എൽ എ ആയ പ്രഭു ബി.ടെക് ബിരുദദാരിയാണ്.
   Published by:Joys Joy
   First published: