നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ‘ഞാൻ ദളിതനായതിനാൽ എന്നെ കള്ളക്കേസിൽ കുടുക്കി'; നഷ്ടമായത് ജീവിതത്തിലെ 6 വർഷങ്ങൾ

  ‘ഞാൻ ദളിതനായതിനാൽ എന്നെ കള്ളക്കേസിൽ കുടുക്കി'; നഷ്ടമായത് ജീവിതത്തിലെ 6 വർഷങ്ങൾ

  എനിക്ക് വിശപ്പ് നഷ്ടപ്പെട്ടു. ഞാന്‍ എപ്പോഴും ക്ഷീണിതനാണ്. എനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല ''അദ്ദേഹം പറയുന്നു.

  • Share this:
   ആറു വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍, അയാള്‍ക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നു. ഈ ലോകത്ത് നിന്ന് എങ്ങോട്ടെങ്കിലും പോകുക, പക്ഷേ വിഷമിക്കുന്ന ഭാര്യയുടെ മുഖമോര്‍ക്കുമ്പോള്‍ എല്ലാം വേണ്ടെന്ന് വയ്ക്കും. വീട്ടിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കും. തിഹാര്‍ ജയിലിലെ സെല്ലിനുള്ളിലെ ഉറക്കത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരുമ്പോള്‍ അയാള്‍ പോക്‌സോ കേസിലെ വിചാരണ നേരിടുകയായിരുന്നു തന്റെ ദളിത് വ്യക്തിത്വം കാരണം 'കള്ളക്കേസില്‍ കുടുക്കിയ' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 55കാരനെ കഴിഞ്ഞ മാസം കോടതി വെറുതെ വിട്ടു.

   'ഞാന്‍ എപ്പോഴും എന്റെ സ്വപ്നങ്ങളില്‍ പറക്കാറുണ്ടായിരുന്നു. എന്നാല്‍ വിചിത്രമായ കാര്യം ജയില്‍ മോചിതനായതോടെ സ്വപ്നങ്ങളില്‍ ഞാന്‍ പറക്കാതെയായി. എന്നാല്‍ എനിക്ക് ഒരിക്കല്‍ കൂടി പറക്കാന്‍ ആഗ്രഹമുണ്ട്, ''അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

   കള്ളക്കേസ് ഇങ്ങനെ

   പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു 'സീരിയല്‍ ലൈംഗിക' കുറ്റവാളിയെന്ന് ഇയാളെ പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. ആരോപണവിധേയമായ സംഭവം നടന്ന 2015 മേയ് 18നാണ് അദ്ദേഹം അറസ്റ്റിലായത്.

   എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 7ന് ഡല്‍ഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി, 'ദളിത് സമുദായത്തില്‍പ്പെട്ട പ്രതിയോട് മാതാപിതാക്കള്‍ മുന്‍വിധിയോടെ പെരുമാറിയതിനാല്‍ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു'. കോടതി വിധി വന്ന അന്നു രാത്രി തന്നെ അദ്ദേഹത്തെ വിട്ടയച്ചു.

   കേസ് പ്രതികാരത്തെ തുടര്‍ന്ന്

   ഡല്‍ഹിയിലെ തന്റെ വീടിന് പുറത്ത് പരാതിക്കാരന്റെ നായ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെ 55കാരന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് കള്ള കേസ് ഫയല്‍ ചെയ്തത്. കേസില്‍ പ്രതിയ്ക്ക് രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

   ജഡ്ജി വിധി പ്രഖ്യാപിച്ചപ്പോള്‍, 55കാരന്‍ വിങ്ങിപ്പൊട്ടി. ആറ് വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ജീവിക്കാനാകുമെന്നതിന്റെ സന്തോഷമായിരുന്നു അത്.

   പുതിയ ജീവതത്തോട് പൊരുത്തപ്പെടാനാകാതെ..
   ജയില്‍ മോചിതനായി ഒരു മാസം കഴിഞ്ഞിട്ടും, അദ്ദേഹം ഇപ്പോഴും തന്റെ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും പുറത്തുപോകാന്‍ തോന്നുന്നില്ല. 'എല്ലാം മാറി മറിഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കുന്നു, ആളുകള്‍ പുറത്തിറങ്ങുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുന്നു. ഞാന്‍ ജയിലില്‍ അതിലും കഠിനമായ ലോക്ക്ഡൗണിലാണ് കഴിഞ്ഞിരുന്നത്. സത്യം പറഞ്ഞാല്‍, ഞാന്‍ ശരിയായ മാനസികാവസ്ഥയിലല്ല. ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ സമയം എടുക്കും ''അദ്ദേഹം പറഞ്ഞു.

   ജയിലിലെ ആദ്യ വര്‍ഷങ്ങളില്‍ ഞാന്‍ ദേഷ്യത്തിലായിരുന്നു, പക്ഷേ ഇപ്പോള്‍ ക്ഷമിക്കാന്‍ പഠിച്ചുവെന്ന് അദ്ദേഹം പറയുന്നു. ബൈബിള്‍ എടുത്ത് അദ്ദേഹം പറയുന്നു: ''ഇതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് എനിക്ക് പൂര്‍ണമായും മനസ്സിലായിട്ടില്ല. പക്ഷേ, ദൈവം ഒന്നാണെന്ന് ഇപ്പോള്‍ എനിക്കറിയാം. കേസ് ഫയല്‍ ചെയ്തതിന് ഞാന്‍ അവരോട് ക്ഷമിക്കുന്നു. എനിക്ക് ഇനി ദേഷ്യം തോന്നില്ല. ഞാന്‍ ഒരു ദളിതനായതിനാലാണ് എന്നെ കള്ളക്കേസില്‍ കുടുക്കിയത്. എന്റെ ജീവിതത്തിന്റെ ആറ് വര്‍ഷമാണ് എന്നില്‍ നിന്ന് തട്ടി എടുത്തത്.

   കുടുംബം

   കുപ്പികളും പാട്ടയും പെറുക്കിയാണ് എന്റെ ഭാര്യ കുടുംബ ചെലവുകള്‍ നടത്തുന്നത്. ദിവസം 100 രൂപ സമ്പാദിക്കുന്നു. അദ്ദേഹത്തിന്റെ 30 വയസ്സുള്ള മകന് പ്രതിമാസം 12,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയുണ്ട്. ഒരു ഡെനിം ഫാക്ടറിയില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് മകന്‍ ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് 5 ലക്ഷം രൂപ കടമുണ്ട്.

   ഭാര്യയും മക്കളും കൊച്ചുമക്കളും മറ്റ് ബന്ധുക്കളും ഉള്‍പ്പെടെ 12 പേരടങ്ങുന്ന കുടുംബം രണ്ട് ഇടുങ്ങിയ മുറികളിലാണ് താമസിക്കുന്നത്. ഇപ്പോള്‍ മൂന്ന് മാസമായി വാടക കുടിശ്ശിക വരുത്തിയിട്ടുണ്ട്. കൂടാതെ ഭൂവുടമയില്‍ നിന്ന് വാങ്ങിയ 20,000 രൂപ കടവും തിരികെ നല്‍കണം.

   ആറ് വര്‍ഷം മുമ്പ് 55കാരന്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡായാണ് ജോലി ചെയ്തിരുന്നത്. കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി സാക്ഷി പറഞ്ഞത് ഒരു മുതിര്‍ന്ന ബാങ്ക് മാനേജറായിരുന്നു.

   ജയില്‍ ജീവിതം

   ജയിലില്‍ നിന്ന് തിരികെ വന്നതിന് ശേഷം ഇപ്പോള്‍, റോഡ് മുറിച്ചുകടക്കാന്‍ പോലും അദ്ദേഹം ഭയപ്പെടുന്നു. വാഹനങ്ങളുടെ ഹോണ്‍ മുഴക്കം അസ്വസ്ഥനാക്കുന്നു. പലപ്പോഴും വീട്ടിലേക്കുള്ള വഴി മറക്കുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പോലും അദ്ദേഹം മറന്നു. ''എന്നാല്‍ ഇപ്പോള്‍ ഓണാക്കാനും ഓഫാക്കാനും ഞാന്‍ പഠിച്ചു. എനിക്ക് പലചരക്ക് സാധനങ്ങള്‍ പോലും വാങ്ങാന്‍ അറിയാതെയായി. എനിക്ക് വിശപ്പ് നഷ്ടപ്പെട്ടു. ഞാന്‍ എപ്പോഴും ക്ഷീണിതനാണ്. എനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല ''അദ്ദേഹം പറയുന്നു.

   തീഹാറില്‍ വച്ച് അദ്ദേഹം പെയിന്റ് ചെയ്യാന്‍ പഠിച്ചു. രാഷ്ട്രീയക്കാര്‍, ഹിന്ദു ദൈവങ്ങള്‍, ബാങ്കുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, നടി ദീപിക പദുക്കോണിന്റെ ഛായാചിത്രങ്ങള്‍ എന്നിവയാണ് ഞാന്‍ വരച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍.

   ജയിലിലെ ലോക്ഡൗണ്‍ കാലം

   'ഞാന്‍ ലോക്ക്ഡൗണ്‍ ജയിലിലാണ് ചെലവഴിച്ചത്. അത് കൂടുതല്‍ കഠിനമായിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു ഡസനോളം ആളുകളോടൊപ്പം ഞാന്‍ ഒരു സെല്ലിനുള്ളില്‍ ഉറങ്ങി. ലോക്ക്ഡൗണ്‍ കാരണം എനിക്ക് എന്റെ ഭാര്യയോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ അത് അതിജീവിച്ചു, ''അദ്ദേഹം പറയുന്നു.

   ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായതിനാല്‍, രാജസ്ഥാനില്‍ കഴിയുന്ന എന്റെ രോഗിയായ അമ്മയെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്. അമ്മ ഫോണില്‍ കരഞ്ഞു കൊണ്ട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യാത്രയ്ക്ക് എന്റെ കൈയ്യില്‍ പണമില്ല. എനിക്ക് ശക്തിയില്ല. എനിക്ക് അമ്മയെ പോയി കാണണമെന്ന് ആഗ്രഹവുമുണ്ട് ''അദ്ദേഹം പറയുന്നു.
   Published by:Jayashankar AV
   First published:
   )}