നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജാതിവെറി: ഭാര്യയെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ ചെന്ന ദളിത് യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ കൊന്നു

  ജാതിവെറി: ഭാര്യയെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ ചെന്ന ദളിത് യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ കൊന്നു

  സംഭാഷണത്തിനിടയിൽ ഒരു മാസത്തിനുള്ളിൽ മകളെ ഭർത്താവിന്‍റെ വീട്ടിലേക്ക് അയയ്ക്കാമെന്ന് ഊർമിളയുടെ അച്ഛൻ ദസ്രത് സിൻഹ് സാല സ്റ്റാഫിനോട് പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   അഹ്മദാബാദ്: ഉയർന്ന ജാതിയിൽപ്പെട്ട ഭാര്യയെ അവരുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവരാൻ ചെന്ന യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ കൊന്നു. അഹ്മദാബാദിലാണ് സംഭവം. ആറുമാസം മുമ്പായിരുന്നു അഹ്മദാബാദിലെ മണ്ഡൽ താലുക്കിലെ വാർമർ പ്രണയത്തിലായിരുന്നു ഹരേഷ് സോളങ്കിയും ഊർമിളബെൻ സെലയും വിവാഹിതരായത്.

   കച്ചിലെ ഗാന്ധിധം ടൗണിൽ നിന്ന് ഗർഭിണിയായ ഭാര്യയുടെ വിവരങ്ങൾ അന്വേഷിച്ചാണ് ഹരേഷ് സോളങ്കി ഭാര്യയുടെ ഗ്രാമത്തിലെത്തിയത്. ഭാര്യ ഊർമിളബെൻ സെലയെ അവരുടെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. എത്രയും പെട്ടെന്നു തന്നെ ഭാര്യയെ ഹരേഷിന്‍റെ അരികിലേക്ക് അയയ്ക്കാമെന്ന് സമ്മതിച്ച് ആയിരുന്നു ഭാര്യാപിതാവ് കൊണ്ടുപോയത്.

   എന്നാൽ, വീട്ടിലേക്ക് പോയ ഭാര്യയുമായി ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും പെട്ടെന്ന് സോളങ്കിക്ക് നഷ്ടമായി. ഭാര്യയുടെ ആരോഗ്യത്തെക്കുറിച്ചും പുതുതായി ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചും ആശങ്കാകുലനായ സോളങ്കി ഭാര്യയെ അന്വേഷിച്ച് അവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഭാര്യയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് 181 എന്ന വനിതാ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

   ഗ്രാമത്തിൽ സംഭവിക്കുന്ന സയൻസ് ഫിക്ഷൻ സ്റ്റോറിയുമായി 'റാണി റാണി റാണി'

   തിങ്കളാഴ്ച ഉച്ച കഴിഞ്ഞതോടെ സോളങ്കി വനിതാ ഹെൽപ് ലൈനിലെ സ്റ്റാഫിനൊപ്പം ഭാര്യയുടെ ഗ്രാമത്തിൽ എത്തി. ഒരു വനിതാ കോൺസ്റ്റബിളും ഡ്രൈവറും കൗൺസിലറും വനിതാ ഹെൽപ് ലൈൻ പ്രതിനിധികളായി ഉണ്ടായിരുന്നു. പ്രണയവിവാഹത്തിൽ ഇപ്പോഴും ഭാര്യയുടെ മാതാപിതാക്കൾ കുപിതരായിരിക്കുമെന്ന് കരുതി ജീപ്പിൽ തന്നെ ഇരിക്കാൻ സോളങ്കിയോട് സ്റ്റാഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന്, ഊർമിളയുടെ വീട്ടിലെത്തിയ സ്റ്റാഫ് അംഗങ്ങൾ കുടുംബാംഗങ്ങളെ കൗൺസിലിംഗിന് വിധേയരാക്കി.

   സംഭാഷണത്തിനിടയിൽ ഒരു മാസത്തിനുള്ളിൽ മകളെ ഭർത്താവിന്‍റെ വീട്ടിലേക്ക് അയയ്ക്കാമെന്ന് ഊർമിളയുടെ അച്ഛൻ ദസ്രത് സിൻഹ് സാല സ്റ്റാഫിനോട് പറഞ്ഞു. തുടർന്ന് ഹെൽപ് ലൈൻ സംഘം വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും ജീപ്പിലേക്ക് മടങ്ങുകയും ചെയ്തു. പുറത്തേക്ക് അവരെ അനുഗമിച്ച ഊർമിളയുടെ മാതാപിതാക്കൾ ജീപ്പിൽ സോളങ്കി ഇരിക്കുന്നത് കാണുകയും തുടർന്ന് അയാളെ ആക്രമിക്കുകയുമായിരുന്നു.

   ആയുധങ്ങളുമായി എത്തിയ സോളങ്കിയുടെ ഭാര്യാവീട്ടുകാർ സോളങ്കിയെ ജീപ്പിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിച്ച് കൊല്ലുകയായിരുന്നു. ഹെൽപ് ലൈൻ ടീമിനെ ആക്രമിച്ച സംഘം വാഹനത്തിനും കേടുപാടുകൾ വരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹെൽപ് ലൈൻ ടീമിലെ കൗൺസിലിംഗ് ഓഫീസർ ഭാവ്ന ഭഗോര മണ്ഡൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സോളങ്കിയുടെ ഭാര്യ വീട്ടുകാർക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

   First published:
   )}