• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും തല്ലിച്ചതച്ച് ഗ്രാമമുഖ്യൻ: തങ്ങളുടെ നിർദേശപ്രകാരമെന്ന് മാതാപിതാക്കൾ

വീഡിയോ വൈറലായെങ്കിലും സംഭവത്തിൽ പരാതി നൽകാൻ വീട്ടുകാർ തയ്യാറായിട്ടില്ല

news18
Updated: August 17, 2019, 3:20 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും തല്ലിച്ചതച്ച് ഗ്രാമമുഖ്യൻ: തങ്ങളുടെ നിർദേശപ്രകാരമെന്ന് മാതാപിതാക്കൾ
വീഡിയോ വൈറലായെങ്കിലും സംഭവത്തിൽ പരാതി നൽകാൻ വീട്ടുകാർ തയ്യാറായിട്ടില്ല
  • News18
  • Last Updated: August 17, 2019, 3:20 PM IST IST
  • Share this:
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെയും യുവാവിനെയും തല്ലിച്ചതച്ച് ഗ്രാമമുഖ്യൻ. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഗ്രാമത്തലവനായ ബോയ ലിംഗപ്പ ഒരു പെൺകുട്ടിയെയും യുവാവിനെയും മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. 15 കാരിയായ പെൺകുട്ടിയും ഇരുപതുകാരനായ യുവാവും ഒളിച്ചോടാൻ ശ്രമിച്ചതിനെ തുടർന്നാണ് ശിക്ഷയെന്നാണ് പറയപ്പെടുന്നത്. രണ്ട് തവണ ഇത്തരത്തിൽ ഓടിപ്പോകാൻ ശ്രമിച്ച ഇവരെ അച്ചടക്കം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തന്നെയാണ് ഗ്രാമമുഖ്യന്റെ അടുത്തെത്തിച്ചത്. ഇയാൾ അസഭ്യ വാക്കുകളോടെ ദയയില്ലാതെ പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

Also Read-അമ്പലവയല്‍ മോഡല്‍ ഈങ്ങാപ്പുഴയിലും; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സഹോദരനെയും നടുറോഡിൽ ആക്രമിച്ചു

പെൺകുട്ടിയും യുവാവും ബന്ധുക്കളാണെന്നും ഇക്കാരണത്താലാണ് ബന്ധത്തെ എതിർക്കുന്നതെന്നും പറയുന്ന മാതാപിതാക്കൾ, അവരെ ഏത് മാർഗം ഉപയോഗിച്ചും നേർവഴിക്ക് എത്തിക്കാൻ തങ്ങൾ തന്നെയാണ് ഗ്രാമമുഖ്യനോട് പറഞ്ഞതെന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും കുടുംബം പരാതി നൽകാൻ തയ്യാറായിട്ടില്ല.

എന്നാൽ വീഡിയോ ദൃശ്യം തെളിവാക്കി ലിംഗപ്പക്കെതിരെ സ്വമേധയാ കേസെടുത്തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പട്ടികജാതി-പട്ടിക വർഗ അതിക്രമ നിരോധന നിയമപ്രകാരമാകും കേസ്. സംഭവത്തിൽ ഇടപെട്ട ബാലവകാശ കമ്മീഷനും ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

First published: August 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍