• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സവർണരുടെ ഭീഷണി; പൊലീസ് കാവലിൽ ദളിത് യുവാവിന്റെ വിവാഹം


Updated: July 16, 2018, 7:37 AM IST
സവർണരുടെ ഭീഷണി; പൊലീസ് കാവലിൽ ദളിത് യുവാവിന്റെ വിവാഹം

Updated: July 16, 2018, 7:37 AM IST
ലഖ്നൗ: ഉത്തർപ്രദേശിൽ സവർണവിഭാഗത്തിന്റെ ഭീഷണിയെ തുടർന്ന് പൊലീസ് കാവലിൽ ദളിത് യുവാവിന്റെ വിവാഹം. ദളിതരുടെ വിവാഹചടങ്ങുകളിൽ ആഘോഷങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ഇതാണ് വധൂവരന്മാരുടെ നിശ്ചയദാർഢ്യത്തിൽ ഇല്ലാതായത്. മുന്നൂറ്റി അമ്പതോളം പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ.

രജ്പുത്തുകൾക്ക് മേൽക്കൈയുള്ള കാസ്ഗഞ്ച് ജില്ലയിലെ നിസാംപൂരിൽ ദളിത് വിവാഹങ്ങൾക്ക് ആഘോഷങ്ങൾ അനുവദിക്കാറില്ലായിരുന്നു. എന്നാൽ എന്തുവിലകൊടുത്തും ഈ അപ്രഖ്യാപിത വിലക്ക് ലംഘിക്കുമെന്ന നിലപാടിലായിരുന്നു സഞ്ജയ് ജാദവ് എന്ന 24കാരൻ. വിവാഹം ഉറപ്പിച്ചതുമുതൽ ഭീഷണികൾ പതിവായി. വധൂവരന്മാർ കുതിരപ്പുറത്തും കാറിലും സഞ്ചരിക്കരുത് എന്നായിരുന്നു തിട്ടൂരം. ഏപ്രിൽ 20 ന് നിശ്ചയിച്ച വിവാഹം പലവട്ടം മാറ്റിവയ്ക്കേണ്ടിവന്നു. സഹികെട്ട സഞ്ജയ് പൊലീസിനെ സമീപിച്ചു. മുന്നൂറ്റിയമ്പതോളം പൊലീസുകാരുടെ സാന്നിധ്യത്തിൽ ഒടുവിൽ ഞായറാഴ്ച സഞ്ജയും ശീതളും തമ്മിലുള്ള വിവാഹം സമാധാനപരമായി നടന്നു.സഞ്ജയ് കുതിരപ്പുറത്തും കാറിലും യാത്രയും ചെയ്തു.

'അവർ ഇങ്ങനെ വിവാഹം ചെയ്യാൻ സമ്മതിക്കാറിലായിരുന്നു. പേടിയുണ്ടായിരുന്നു. എന്നാൽ പൊലീസ് സംരക്ഷണമുള്ളപ്പോൾ പേടി തോന്നിയില്ല' - വധു ശീതൾ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും എസ്.പിയും അടക്കമുള്ളവർ വിവാഹചടങ്ങിനെത്തിയിരുന്നു. മുൻകരുതലായി രജ്പുത്ത് വിഭാഗത്തിലുള്ള നാൽപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ നാൽപത് വർഷത്തിനിടെ വിവാഹത്തിന് ആഘോഷങ്ങൾ സംഘടിപ്പിച്ച നിരവധി ദളിതുകൾക്ക് മർദനമേറ്റിരുന്നു.

 
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍