നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഒടുങ്ങാത്ത ജാതിവെറി! ദളിത് ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു; കുടുംബത്തെ തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി

    ഒടുങ്ങാത്ത ജാതിവെറി! ദളിത് ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു; കുടുംബത്തെ തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി

    ഓഫീസിലുണ്ടായിരുന്ന മറ്റൊരാൾ ഇതി​ന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ കോയമ്പത്തൂർ ജില്ലാ കളക്ടർ ഡോ. ജി എസ് സമീരൻ അന്വേഷണത്തിന് ഉത്തരവിട്ടു.

    News18 Malayalam

    News18 Malayalam

    • Share this:
      കോയമ്പത്തൂർ: ഗൗണ്ടര്‍ സമുദായ അംഗത്തോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതിന് ദലിത് വില്ലേജ് ഓഫീസറെക്കൊണ്ട് കാലുപിടിപ്പിച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ തീകൊളുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കോയമ്പത്തൂർ അണ്ണൂരിലുള്ള വില്ലേജ് ഓഫീസിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

      ഗൗണ്ടർ സമുദായത്തിൽപ്പെട്ട ഗോപിനാഥ് എന്നയാൾ തന്റെ ഭൂരേഖകൾ വില്ലേജ് ഓഫീസിലെ രേഖകളുമായി ഒത്തുനോക്കുന്നതിനാണ് എത്തിയത്. എന്നാൽ രേഖകൾ കൃത്യമല്ലെന്നും ശരിയായ രേഖകളുമായി എത്തണമെന്നും വില്ലേജ് അസിസ്റ്റന്റ് ഓഫീസർ മുത്തു സ്വാമിയും വി ഇ ഒയായ കലൈ ശെൽവിയും ആവശ്യപ്പെട്ടു. പിന്നാലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഗോപിനാഥിനെ മുത്തു സ്വാമി തടഞ്ഞു. ഇതിനെത്തുടർന്ന് മുത്തു സ്വാമിയെ ഗോപിനാഥ് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു.

      Also Read- ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി; രാജ്യത്തെ അഞ്ചാമത്തെ വാക്സിൻ

      ഗൗണ്ടർ വിഭാഗക്കാരനായ തന്നോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ഗ്രാമത്തിൽ താമസിക്കാൻ മുത്തുസ്വാമിയെ അനുവദിക്കില്ലെന്നും പച്ചയ്ക്ക് തീകൊളുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ മുത്തുസ്വാമി പൊട്ടിക്കരഞ്ഞു കൊണ്ട് ഗോപിനാഥിന്റെ കാലു പിടിക്കുകയും പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. ഈ സമയത്ത്​ ഗോപിനാഥ്​ ക്ഷമിച്ചെന്ന്​ പറഞ്ഞ്​ എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നുണ്ട്​.

      ഓഫീസിലുണ്ടായിരുന്ന മറ്റൊരാൾ ഇതി​ന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ കോയമ്പത്തൂർ ജില്ലാ കളക്ടർ ഡോ. ജി എസ് സമീരൻ അന്വേഷണത്തിന് ഉത്തരവിട്ടു. എം ഡി എമ്മിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു. ജില്ലയിൽ ജാതിവിവേചനം നിലനിൽക്കുന്ന പ്രദേശമാണ്​ അണ്ണൂർ.

      Also Read- 'ഓഡിയോ പുറത്തുവിടേണ്ടിവരും'; പി കെ കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പുമായി കെ ടി ജലീൽ

      English Summary: A Dalit staff member at the Otterpalayam Annur village administrative office in Coimbatore district has said that he was forced to prostrate in front of a Caste Hindu man who also allegedly hurled caste slurs during a incident on Friday, August 6. According to reports, Gopinathan alias Gopalswamy (42), a man hailing from the Gounder community who works as a marriage broker and is a resident of Annur village had gone to the Village Administrative Officers (VAO) office at 11 am on Friday for procuring land patta without holding any required documents.
      Published by:Rajesh V
      First published:
      )}