ഇന്റർഫേസ് /വാർത്ത /India / LokSabha Election 2019:ദളിതരെ വോട്ട് ചെയ്യാനനുവദിച്ചില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ബിഎസ്പി

LokSabha Election 2019:ദളിതരെ വോട്ട് ചെയ്യാനനുവദിച്ചില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ബിഎസ്പി

election first phase

election first phase

വോട്ടർഐഡി ഇല്ലാതെ വോട്ടുചെയ്യാനെത്തിയ നിരവധി പേരെ പിരിച്ചുവിടുന്നതിനായി കരൈനയിൽ പൊലീസ് ആകാശത്തേക്ക് വെടിവച്ചുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലക്നൗ: ദളിതരെ പൊലീസ് വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാർ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നത് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു.

    നിരവധി പോളിംഗ് ബൂത്തുകളിൽ ബിഎസ്പി വോട്ടർമാരെ പ്രത്യേകിച്ച് ദളിതരെ പൊലീസ് തടഞ്ഞുവെന്ന് ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി എസ് സി മിശ്ര പ്രസ്താവനയിൽ വ്യക്തമാക്കി.

    also read: പെൺസമരങ്ങൾ വിജയം കാണുന്നു; വനിതാ ഹോസ്റ്റലുകളിലെ രാത്രിപ്രവേശനസമയം നീട്ടി

    ബാറ്റൺ കൊണ്ട് പൊലീസ് തടഞ്ഞതിനാൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഉയർന്ന ജാതിക്കാരുടെ ഏകാധിപത്യത്തിനു മേലാണ് ഇത് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ട് ഫലമില്ല- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

    കരൈനയിൽ നിന്നുള്ള രണ്ട് ദളിത് വോട്ടർമാരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് തടഞ്ഞത്. കാജിവാഡയ്ക്കടുത്തുള്ള 40ാം നമ്പർ പോളിംഗ് ബൂത്തിലാണ് ഇവരെ തടഞ്ഞത്. റാം പ്രസാദ്, റാണി ഗൗതം എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നിട്ടും വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചില്ലെന്നാണ് ആരോപണം. പോളിംഗ് ഓഫീസർമാർ അപമാനിച്ചെന്നും ഇവർ ആരോപിക്കുന്നു.

    അതേസമയം വോട്ടര്‍ ഐഡി ഇല്ലാതെ എത്തിയതിനാലാണ് ഇവരെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. വോട്ടർഐഡി ഇല്ലാതെ വോട്ടുചെയ്യാനെത്തിയ നിരവധി പേരെ പിരിച്ചുവിടുന്നതിനായി കരൈനയിൽ പൊലീസ് ആകാശത്തേക്ക് വെടിവച്ചുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാംലിയിലെ പോളിംഗ് സ്റ്റേഷനിലാണ് 30ഓളം പേർ ഐഡികാർഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയത്. തിരിച്ചു പോകാൻ പറഞ്ഞിട്ട് അനുസരിക്കാതെ വന്നതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്. പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും ആരോപണമുണ്ട്.

    കരൈന ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴിടത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്. സഹരൺപൂർ, മുസഫർനഗർ, ബിജ്നോർ, മീററ്റ്, ബാഘ്പത്,ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

    First published:

    Tags: 2019 Lok Sabha Election Polling day, 2019 lok sabha elections, 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, BSP, First phase of election 2019, Lok Sabha Battle, Loksabha eclection 2019, Up govt, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ് 2019