ഇന്റർഫേസ് /വാർത്ത /India / 'ഈമാനിൽ നിന്നകന്നു'; ദൈവവിശ്വാസം മുറുകെ പിടിക്കാൻ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ദംഗൽ നായിക

'ഈമാനിൽ നിന്നകന്നു'; ദൈവവിശ്വാസം മുറുകെ പിടിക്കാൻ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ദംഗൽ നായിക

Zaira-wasim

Zaira-wasim

'ദ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കെയാണ് അഭിനയ രംഗത്തു നിന്ന് വിടവാങ്ങുന്നതായി സൈറ പ്രഖ്യാപിച്ചിരിക്കുന്നത്.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ശ്രീനഗർ: അഭിനയരംഗം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ദംഗൽ നായിക സൈറ വസീം. ദൈവവിശ്വാസം മുറുകെ പിടിക്കുന്നതിനായാണ് അഭിനയം ഉപേക്ഷിക്കുന്നതെന്നാണ് പതിനെട്ടുകാരിയായ സൈറ ഫേസ്ബുക്കിൽ കുറിച്ചത്. മതപരമായ വിശ്വാസങ്ങളിൽ നിന്ന് താൻ അകന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് ഫേസ്ബുക്കിലെ നീണ്ട കുറിപ്പിൽ സൈറ കുറിച്ചത്.

  Also Read-തിരുമ്പി വന്തുട്ടെന്ന് സൊല്ല്; 90mlലെ തകർപ്പൻ പ്രകടനം കാഴ്ച വച്ച ഓവിയ മലയാളത്തിൽ തിരികെ എത്തുമ്പോൾ

  അഞ്ച് വർഷം മുൻപാണ് സൈറ അഭിനയരംഗത്തേക്ക് കടന്നു വന്നത്. 2016 ൽ പുറത്തിറങ്ങിയ ആമിര്‍ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച സൈറയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു,. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ചിത്രത്തിലൂടെ സൈറയെ തേടിയെത്തിയിരുന്നു. തുടർന്ന് കേന്ദ്ര കഥാപാത്രമായെത്തിയ സീക്രട്ട് സൂപ്പർ സ്റ്റാറും സൈറയുടെ അഭിനയപ്രതിഭ വെളിവാക്കുന്നതായിരുന്നു.

  വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ പ്രകടനങ്ങളിലൂടെ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരവും സൈറ ഏറ്റു വാങ്ങിയിരുന്നു. ഏറ്റവും ഒടുവിലായി അഭിനയിച്ച 'ദ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കെയാണ് അഭിനയ രംഗത്തു നിന്ന് വിടവാങ്ങുന്നതായി സൈറ പ്രഖ്യാപിച്ചിരിക്കുന്നത്.

  Also Read-'മറ്റാരെയെങ്കിലും പോലെ ആവുകയല്ല വേണ്ടത്. നിങ്ങള്‍ നിങ്ങളിലെ ദ ബെസ്റ്റ് ആവണം' ടൊവിനോ തോമസ് ശരിക്കും എന്താണ് പറഞ്ഞത്?

  'അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞാനെടുത്ത തീരുമാനം എന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ചു.. ബോളിവുഡിലേക്കുള്ള ചുവടുവയ്പ് വലിയ പ്രശസ്തിയിലേക്കുള്ള വാതിലാണ് തുറന്നത്..ജനശ്രദ്ധ നേടി.. വിജയത്തിന്റെ പ്രതീകമായി യുവാക്കളുടെ റോൾ മോഡലായി ഞാൻ അവതരിപ്പിക്കപ്പെട്ടു.. എന്നാൽ അതല്ല എനിക്ക് വേണ്ടിയിരുന്നത് എന്ന് ഇപ്പോൾ മനസിലാക്കി തുടങ്ങിയിരിക്കുകയാണ്. എന്റ് ഈ വ്യക്തിത്വത്തിൽ ഞാൻ സന്തോഷവതിയല്ല.. ഈ മേഖല എനിക്ക് സ്നേഹവും പ്രശസ്തിയും അംഗീകാരവും ഒക്കെ നേടിത്തന്നു എന്നാൽ ഞാൻ ജോലി ചെയ്യുന്ന മേഖല എന്‍റെ വിശ്വാസത്തിന് തടസമായി വന്നു.. വിശ്വാസങ്ങൾക്ക് ഭീഷണിയായി.. എന്റെ ഈമാനിൽ നിന്ന് ഞാനകന്നു തുടങ്ങി.. ഇത് എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് എന്നെ തന്നെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്റെ ജീവിതത്തില്‍ ബർക്കത് (ഐശ്വര്യം) നഷ്ടപ്പെട്ടു.. ഇക്കാര്യത്തിൽ എന്നോട് തന്നെ പോരാടിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ അള്ളാഹുമായി കൂടുതൽ അടുത്തു.. അദ്ദേഹത്തിൽ ആശ്രയം തേടി'.. സുദീര്‍ഘമായ കുറിപ്പിൽ സൈറ പറയുന്നു.

  കശ്മീർ സ്വദേശിയായ സൈറ വാസിം നേരത്തെ പലപ്പോഴും മതമൗലിക വാദികളുടെ അസഹിഷ്ണുതയുടെ ഇരയായിരുന്നു.  ആ സമയത്ത് ആമിർ ഖാന്‍ അടക്കമുള്ളവർ സൈറയ്ക്ക് പിന്തുണ നൽകി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

  First published:

  Tags: Bollywood, Bollywood actress, Bollywood film