• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യക്കൊപ്പം നിൽക്കാനുള്ള തീരുമാനം തിരിച്ചടിച്ചു; ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

ഇന്ത്യക്കൊപ്പം നിൽക്കാനുള്ള തീരുമാനം തിരിച്ചടിച്ചു; ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

ഇന്ത്യൻ സംവിധാനങ്ങളിൽ വിശ്വാസം അർപ്പിച്ച കശ്മീർ ജനത ഇപ്പോൾ പരാജയപ്പെട്ട് വഞ്ചനയ്ക്കിരയാക്കപ്പെട്ടുവെന്നാണ് കരുതുന്നത്

Mehbooba-Mufti

Mehbooba-Mufti

  • Last Updated :
  • Share this:
    ശ്രീനഗർ : വിഭജന സമയത്ത് ഇന്ത്യക്കൊപ്പം നിന്ന കശ്മീരി നേതാക്കളുടെ തീരുമാനം തിരിച്ചടിയായെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു പിഡിപി നേതാവ് കൂടിയായ മെഹബൂബ..

    ' ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തദിനമാണിന്ന്.. 1947 ലെ വിഭജനകാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാനുള്ള കശ്മീർ നേതാക്കളുടെ തീരുമാനം ഇപ്പോൾ തിരിച്ചടിയായി.. ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.. ജമ്മു കാശ്മീരിൽ അധീശlത്വ ശക്തിയായി ഇന്ത്യയെ ഇത് മാറ്റും'എന്നാണ് മെഹബൂബ ട്വിറ്ററിൽ കുറിച്ചത്.

     



    Also Read-കശ്മീര്‍ സസ്പെൻസിന് അവസാനം: സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി

    'ഇന്ത്യൻ ഗവൺമെന്റിന്റെ ഉദ്ദേശം വ്യക്തവും കപടവുമാണ്.. ഇന്ത്യയിലെ ഏക മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടന മാറ്റാനാണ് അവർ ആഗ്രഹിക്കുന്നത്.. മുസ്ലീങ്ങളുടെ വീര്യം കെടുത്തി സ്വന്തം സംസ്ഥാനത്ത് തന്നെ അവരെ രണ്ടാംകിട പൗരൻമാരാക്കി മാറ്റാനുള്ള ശ്രമം" മറ്റൊരു ട്വീറ്റിൽ മെഹബൂബ ആരോപിച്ചു.

    Also Read-Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 35എ

    ഒരു കൂട്ടം ട്വീറ്റുകളിലൂടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ ആരോപണങ്ങളാണ് മുൻ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ' സുപ്രീം കോടതി, പാർലമെന്റ് തുടങ്ങി ഇന്ത്യൻ സംവിധാനങ്ങളിൽ വിശ്വാസം അർപ്പിച്ച കശ്മീർ ജനത ഇപ്പോൾ പരാജയപ്പെട്ട് വഞ്ചനയ്ക്കിരയാക്കപ്പെട്ടുവെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഒറ്റപ്പെടുത്തി ധാർമികമായും നിയമപരമായും ഞങ്ങൾക്ക് അവകാശപ്പെട്ടത് തട്ടിപ്പിലൂടെ നേടിയെടുത്തിരിക്കുകയാണ്..ഇത് വഴി കാശ്മീരിലെ പ്രശ്നങ്ങൾ അവർ കൂടുതൽ സങ്കീർണ്ണമാക്കി'.. മറ്റൊരു ട്വീറ്റിൽ മെഹബൂബ പറയുന്നു.



    Also Read-Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?

    കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇന്ന് സഭയെ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ പ്രതിപക്ഷം അടക്കം ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

    First published: