news18india
Updated: January 9, 2019, 11:13 AM IST
നാല് വർഷത്തിനുള്ളിൽ യു.പി.എ. സർക്കാർ പരസ്യം ചെയ്തതിനേക്കാൾ കുറഞ്ഞ അളവിൽ പരസ്യം ചെയ്ത് ബി.ജെ.പി. 2014 മുതൽ 2018 ഡിസംബർ 15 വരെയുള്ള കണക്കുകളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം 2010-2014 കാലഘട്ടത്തിൽ 560 മില്യൺ സെന്റിമീറ്റർ സ്ഥലത്തു പത്രപ്പരസ്യം നൽകിയപ്പോൾ ബി.ജെ.പി. 460 മില്യൺ സെന്റിമീറ്റർ സ്ഥലത്താണ് പരസ്യം ചെയ്തിരിക്കുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിഎന്നാൽ സർക്കാരിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പ്രകാരം, തുകയുടെ കാര്യത്തിൽ എൻ.ഡി.എ. സർക്കാരിന്റേത് 2156.22 കോടി രൂപയും, കോൺഗ്രസിന്റേത് 1896.73 കോടിയുമാണ്. വർഷങ്ങൾക്കിപ്പുറം പരസ്യത്തിന്റെ റേറ്റ് കൂടിയതാണ് കാരണം എന്നാണ് പറയുന്നത്. ഇന്നത്തെ റേറ്റുമായി ഒത്തുനോക്കുമ്പോൾ യൂ.പി.എ. സർക്കാരിന്റേത് 2,558 കോടി രൂപയോളമാവുമെന്നാണ് അനുമാനം. എന്നാൽ ഡിജിറ്റൽ/ഇലക്ട്രോണിക് മാധ്യമങ്ങളിൽ കൂടുതൽ തുക പരസ്യത്തിനായി ചിലവഴിച്ചേക്കാം എന്ന സാധ്യതയുണ്ട്. ഇവയുടെ പ്രാധാന്യം വർധിച്ച കാരണം, പത്രപ്പരസ്യത്തേക്കാൾ കൂടുതൽ ശ്രദ്ധ ഇവിടെ കേന്ദ്രീകരിക്കാനാണ് സാധ്യത.
കഴിഞ്ഞ വർഷം ജൂലൈയിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോർ രാജ്യ സഭയിൽ പരസ്യ ചിലവിന്റെ കണക്കുകൾ അവതരിപ്പിച്ചിരുന്നു. ബ്യൂറോ ഓഫ് ഔട്ട്റീച് ആൻഡ് കമ്മ്യൂണിക്കേഷൻ പാർലമെന്റിനെ അറിയിച്ചത് പ്രകാരം 2014-15 സാമ്പത്തിക വർഷം മുതൽ ജൂലൈ 2018 വരെ ഇലക്ട്രോണിക്, പ്രിൻറ്, മറ്റു മീഡിയം വഴി പരസ്യത്തിനായി ചെലവാക്കിയത് 4,880 കോടി രൂപയാണ്.
First published:
January 9, 2019, 11:13 AM IST