കണക്കുകൾ പറയുന്നു; നെഹ്റു കുടുംബാംഗങ്ങൾ SPG സുരക്ഷയെ ഗൗരവമായി കണ്ടിരുന്നില്ല

എസ്.പി.ജി സുരക്ഷ പിൻവലിച്ചതിൽ കോൺഗ്രസ് വലിയ വിമർശനം ഉന്നയിക്കുമ്പോൾ സുരക്ഷയിൽ ഗാന്ധി കുടുംബം പൂർണ താൽപര്യം കാണിച്ചിരുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

News18 Malayalam | news18
Updated: November 9, 2019, 6:34 AM IST
കണക്കുകൾ പറയുന്നു; നെഹ്റു കുടുംബാംഗങ്ങൾ SPG സുരക്ഷയെ ഗൗരവമായി കണ്ടിരുന്നില്ല
News18 Malayalam
  • News18
  • Last Updated: November 9, 2019, 6:34 AM IST
  • Share this:
ന്യൂഡൽഹി: സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമുള്ള എസ്.പി.ജി സുരക്ഷ പിൻവലിച്ചതിൽ കോൺഗ്രസ് വലിയ വിമർശനം ഉന്നയിക്കുമ്പോൾ  നെഹ്റു കുടുംബാംഗങ്ങൾ സുരക്ഷയെ ഗൗരവമായി കണ്ടിരുന്നില്ലെന്നും വിമർശനം. 28 വർഷമായി ലഭിച്ചിരുന്ന സുരക്ഷയിൽ ഗാന്ധികുടുംബം പൂർണ താൽപര്യം കാണിച്ചിരുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എസ്.പി.ജി സുരക്ഷ പിൻവലിച്ചതിൽ കോൺഗ്രസ് വലിയ വിമർശനം ഉന്നയിക്കുമ്പോൾ സുരക്ഷയിൽ ഗാന്ധി കുടുംബം പൂർണ താൽപര്യം കാണിച്ചിരുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1991ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമാണ് കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകി തുടങ്ങിയത്. എന്നാൽ, 1991 മുതൽ രാഹുൽ ഗാന്ധി നടത്തിയ 156 വിദേശ സന്ദർശനങ്ങളിൽ 143 സന്ദർശനങ്ങളിളും എസ് പി ജി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരുന്നില്ല. 2015 മുതൽ 2019 മെയ് വരെ ഡൽഹിയിൽ 1892 തവണ ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനത്തിൽ രാഹുൽ യാത്ര ചെയ്തു. ഡൽഹിക്ക് പുറത്ത് 247 തവണയും.

എസ് പി ജി സുരക്ഷ ഇനി മോദിക്ക് മാത്രം

2015 മുതൽ 2019 മെയ് വരെ ന്യൂഡൽഹിയിൽ യാത്ര ചെയ്യുമ്പോൾ 50 തവണ സോണിയ ഗാന്ധി സുരക്ഷാവാഹനം ഉപയോഗിച്ചിട്ടില്ല. 2015 മുതൽ 24 വിദേശ സന്ദർശനങ്ങളിലും എസ് പി ജി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയില്ല. അഞ്ചു വർഷത്തിനിടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ മുന്നറിയിപ്പില്ലാതെ 13 സന്ദർശനങ്ങളും നടത്തി.

2015 മുതൽ 2019 മെയ് വരെ, പ്രിയങ്ക ഗാന്ധി ഡൽഹിക്കുള്ളിൽ 339 തവണയും രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ 64 തവണയും അവരുടെ യാത്രയ്ക്കായി എസ് പി ജി ബിആർ വാഹനങ്ങൾ ഉപയോഗിച്ചിരുന്നില്ല. 99 വിദേശ സന്ദർശനങ്ങളിൽ 21 തവണ മാത്രമാണ് പ്രിയങ്ക ഗാന്ധി എസ്‌പി‌ജി സുരക്ഷ ഉപയോഗിച്ചത്.
First published: November 8, 2019, 8:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading