നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പ്രാര്‍ഥനയുമായി പെണ്‍മക്കള്‍

  ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പ്രാര്‍ഥനയുമായി പെണ്‍മക്കള്‍

  അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടില്‍വെച്ച് ചികിത്സ നല്‍കുകയാണെന്നുമായിരുന്നു പൊലീസിനെ ഇവര്‍ അറിയിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ രണ്ടു ദിവസം പ്രാര്‍ഥനയുമായി പെണ്‍മക്കള്‍. തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടില്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. ഇവരുടെ അമ്മ മേരി(75) അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്.

   വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം അടക്കം ചെയ്യാതെ മക്കള്‍ പ്രാര്‍ഥനയുമായി ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസിനെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ഇരുവരും സമ്മതിച്ചില്ല.

   അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടില്‍വെച്ച് ചികിത്സ നല്‍കുകയാണെന്നുമായിരുന്നു പൊലീസിനെ ഇവര്‍ അറിയിച്ചത്. പൊലീസ് അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

   ആരോഗ്യപ്രവര്‍ത്തകര്‍ മേരിയെ പരിശോധിച്ചതില്‍ ജീവനില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി. അമ്മയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലും മരണം ഉറപ്പിച്ചു. എന്നാല്‍ പെണ്‍മക്കള്‍ ഇത് സമ്മതിച്ചില്ല.

   മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കള്‍ ചില ആശുപത്രികളില്‍ പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കള്‍ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ഥന നടത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

   'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത നടപടി ചോദ്യം ചെയ്ത് ഹര്‍ജി; സ്ത്രീയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് സുപ്രീംകോടതി

   ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ നിര്‍മ്മിച്ച 'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്ത സ്ത്രീയ്ക്ക് അയ്യായിരം രൂപ പിഴയിട്ടു സുപ്രീംകോടതി. നാലാഴ്ചയ്ക്കകം പിഴ സംഖ്യ കോടതിയിലെ അഭിഭാഷകരുടെ ക്ഷേമനിധിയില്‍ അടയ്ക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും എംഎം സുന്ദരേഷ് അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

   ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.

   ഗ്രാമത്തെ കോവിഡില്‍ നിന്ന് രക്ഷിക്കനായാണ് ദീപ്മാലയും ഭര്‍ത്താവ് ലോകേഷ് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് പ്രതാപ്ഗഢിലെ ശുക്ലപുര്‍ ഗ്രാമത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മ്മിച്ചത്. കോവിഡിനെ ഭയന്ന് നിരവധി പേരാണ് അവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തിയിരുന്നു.

   ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് ഈ ക്ഷേത്രം പൊളിച്ചുനീക്കുകയായിരുന്നു. ഭൂവുടമയുടെ പരാതിയെതുടര്‍ന്നായിരുന്നു പൊലീസ് നടപടി. ക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ ഭൂമി കൈയേറ്റമായിരുന്നു ലോകേഷിന്റെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.

   ദിവസം തോറും നൂറുകണക്കിന ആളുകള്‍ കൊറോണ മാതയുടെ അനുഗ്രഹവും തേടിയെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വിശ്വാസികള്‍ എത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ 'കൊറോണ മാത'പ്രതിഷ്ഠയും മാസ്‌ക് ധരിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}