നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പുൽവാമയിൽ പൊലീസ് സ്റ്റേഷന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

  പുൽവാമയിൽ പൊലീസ് സ്റ്റേഷന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

  പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സ്റ്റേഷന് മുന്നിലെ തിരക്കേറിയ റോഡില്‍വീണ് ഗ്രനേഡ് പൊട്ടി പത്തുപേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   പുല്‍വാമയില്‍ സൈന്യത്തിന്റെ കവചിത വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തതിന് തൊട്ടടുത്ത ദിവസമാണ് പൊലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

   കഴിഞ്ഞ ഫെബ്രുവരിയില്‍ സിആർപിഎഫിന്റെ വാഹന വ്യൂഹത്തിനുനേരെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.

   First published:
   )}