HOME /NEWS /India / ശനിയാഴ്ചത്തെ ഷോക്കിനു ശേഷം ഞായറാഴ്ച പത്രങ്ങൾ ഇറങ്ങിയത് ക്രിയേറ്റിവ് ആയി; 'വീ, ദി ഇഡിയറ്റ്സ്' എന്ന് ടെലഗ്രാഫ്

ശനിയാഴ്ചത്തെ ഷോക്കിനു ശേഷം ഞായറാഴ്ച പത്രങ്ങൾ ഇറങ്ങിയത് ക്രിയേറ്റിവ് ആയി; 'വീ, ദി ഇഡിയറ്റ്സ്' എന്ന് ടെലഗ്രാഫ്

ഞായറാഴ്ച പുറത്തിറങ്ങിയ ചില പത്രങ്ങൾ

ഞായറാഴ്ച പുറത്തിറങ്ങിയ ചില പത്രങ്ങൾ

ചുരുക്കത്തിൽ ശനിയാഴ്ച ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് അച്ചടി മാധ്യമങ്ങൾക്ക് ആയിരുന്നു. എന്നാൽ, ആ ക്ഷീണം മുഴുവൻ തീർക്കുന്ന വിധത്തിൽ ആയിരുന്നു ഞായറാഴ്ചത്തെ പത്രങ്ങൾ.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: പുത്തൻകാലത്തെ മാധ്യമപ്രവർത്തനത്തെയും മാധ്യമപ്രവർത്തകരെയും ഒന്ന് ഇരുത്തി ചിന്തിപ്പിച്ച സമയമായിരുന്നു ശനിയാഴ്ച രാവിലെ. കാരണം, രാവിലെ പത്രമെടുത്ത് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന - എൻ സി പി - കോൺഗ്രസ് സർക്കാർ മഹാരാഷ്ട്രയിൽ അധികാരമേൽക്കുമെന്ന് വായിച്ചവർ ടിവി വെച്ചപ്പോൾ കണ്ടത് ബി ജെ പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയി സത്യപ്രതിജ്ഞ ചെയ്തെന്ന് ആയിരുന്നു. കുറഞ്ഞ സമയം കൊണ്ട് ശനിയാഴ്ച പുലർച്ചെ ഇറങ്ങി വർത്തമാന പത്രങ്ങൾ പഴയ പത്രമായി മാറി.

    ആളുകളുടെ പൂമുഖ വാതിലിലേക്ക് പുലർച്ചെ വർത്തമാന പത്രങ്ങൾ എത്തുന്ന സമയം കൊണ്ടാണ് മഹാരാഷ്ട്രയിൽ അതിനാടകീയത് നിറഞ്ഞ രാഷ്ട്രീയക്കളി നടന്നത്. ശനിയാഴ്ച പുലർച്ചെ 05.47നാണ് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചതായി ഡൽഹിയിൽ കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി വിജ്ഞാപനമിറക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആകെ എത്തിയത് ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ ആയിരുന്നു.

    എ എൻ ഐയെ മാത്രമായിരുന്നു വിവരം അറിയിച്ചത്. എന്നാൽ, സത്യപ്രതിജ്ഞ ചടങ്ങാണെന്ന് അറിയിക്കാതെ ആയിരുന്നു എ എൻ ഐയെ രാജ് ഭവനിലേക്ക് വിളിച്ചു വരുത്തിയത്.

    ചുരുക്കത്തിൽ ശനിയാഴ്ച ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് അച്ചടി മാധ്യമങ്ങൾക്ക് ആയിരുന്നു. എന്നാൽ, ആ ക്ഷീണം മുഴുവൻ തീർക്കുന്ന വിധത്തിൽ ആയിരുന്നു ഞായറാഴ്ചത്തെ പത്രങ്ങൾ. 'ഉറങ്ങിയുണർന്നപ്പോൾ തല മാറി' എന്നായിരുന്നു മലയാള മനോരമ നൽകിയ ഒന്നാം പേജിലെ തലക്കെട്ട്. രണ്ടു വിധത്തിൽ വായിക്കാൻ പറ്റുന്ന വിധത്തിൽ ആയിരുന്നു മാതൃഭൂമിയുടെ തലക്കെട്ട, 'മഹാ ! രാഷ്ട്രീയം'. 'ഹാ! രാഷ്ട്രീയം' എന്നത് നിറം മാറ്റി നൽകിയിരുന്നതിനാൽ അങ്ങനെയും വായിക്കാം.

    മഹാരാഷ്ട്ര നാടകത്തിൽ പവാറിനേക്കാൾ ടെൻഷനടിച്ചത് മറ്റൊരാൾ; കോളജ് അധ്യാപകന്റ അവധി അപേക്ഷ വൈറൽ

    'ഇരുട്ടടി, അട്ടിമറി' എന്നായിരുന്നു കേരള കൗമുദി നൽകിയ തലക്കെട്ട്. 'പാതിരാച്ചതി' എന്ന് ദേശാഭിമാനി തലക്കെട്ട് നൽകിയപ്പോൾ 'ഇരുട്ടി വെളുത്തപ്പോൾ ദേവേന്ദ്ര @ പവാർ' എന്നായിരുന്നു മംഗളത്തിന്‍റെ തലക്കെട്ട്.

    "Fadnavis sworn in as CM after Ajit Pawar ditches uncle" എന്നായിരുന്നു ദ ഹിന്ദു ഒന്നാം പേജിൽ നൽകിയ തലക്കെട്ട്. കാരണം വെള്ളിയാഴ്ച വൈകുന്നേരം 04.30 വരെ എൻ സി പി ക്യാംപിൽ ഉണ്ടായിരുന്ന അജിത് പവാറിന്‍റെ കൈ പിടിച്ചായിരുന്നു ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. "The real Day-Night test is in Mumbai" എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്‍റെ ഞായറാഴ്ചത്തെ പ്രധാന തലക്കെട്ട്. കൊൽക്കത്തയിൽ ക്രിക്കറ്റ് പിങ്ക് ടെസ്റ്റ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്.

    "Maharashtra drama continues: Fadnavis is CM, Ajit his deputy" എന്നായിരുന്നു ഹിന്ദുസ്ഥാൻ ടൈംസിന്‍റെ തലക്കെട്ട്.

    അതിരൂക്ഷമായ വിമർശനമായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്നയുടേത്. "നാണമില്ലാത്ത രാഷ്ട്രീയത്തിന്‍റെ അങ്ങേയറ്റം, അജിത് പവാറിന്‍റെ വിപ്ലവം ഫലമില്ലാതാകും" - എന്നായിരുന്നു സാമ്നയുടെ തലക്കെട്ട്.

    അതേസമയം, ഏറ്റവും ആകർഷകമായി തോന്നിയ തലക്കെട്ട് ദ ടെലഗ്രാഫിന്‍റേത് ആയിരുന്നു. 'വീ, ദി ഇഡിയറ്റ്സ്' എന്നായിരുന്നു തലക്കെട്ട്. ഇന്ത്യൻ ഭരണഘടനയുടെ മുഖവുര ആരംഭിക്കുന്നത് 'വി, ദ പീപ്പീൾ' എന്ന് പറഞ്ഞുകൊണ്ടാണ്. അതിനോട് ചേർത്തു നിർത്തിയാണ് ടെലഗ്രാഫ് തലക്കെട്ട് കൊടുത്തത്.

    First published:

    Tags: Bjp, Maharashtra, Maharashtra assembly 2019, Maharashtra assembly election, Maharashtra Assembly Election 2019, Maharashtra Election, Maharashtra Govt Formation, News paper