നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാർ മോഷണം പോയ പിറ്റേന്ന് ഉടമയ്ക്ക് വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ

  കാർ മോഷണം പോയ പിറ്റേന്ന് ഉടമയ്ക്ക് വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ

  ഞങ്ങൾ ട്രാഫിക് ചെലാനിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചു, പക്ഷേ അതുകൊണ്ട് വലിയ പ്രയോജനമുണ്ടായില്ല. ഡ്രൈവറുടെ ചിത്രം വ്യക്തമല്ല. മോഷ്ടിച്ച വാഹനം കണ്ടെത്താൻ ജില്ലയിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ് സംഘം ശ്രമിക്കുന്നു ”

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാർ മോഷണം പോയി ഒരു ദിവസം കഴിഞ്ഞപ്പോൾ ഉടമയ്ക്ക് വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ ലഭിച്ചു. കിഴക്ഖൻ ഡൽഹിയിലാണ് സംഭവം. മോഷ്ടിക്കപ്പെട്ട കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് എൻഎച്ച്-10ൽവെച്ച് വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ ഉടമയ്ക്ക് ലഭിച്ചത്. ഓഗസ്റ്റ് 24 ന് രാത്രി വെസ്റ്റ് വിനോദ് നഗറിലെ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം പിറ്റേന്ന് ഉച്ചയോടെ കാണാതായി. അന്നുതന്നെ വാഹന ഉടമ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം ഇതേ കാർ വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ ഉടമയ്ക്ക് ലഭിക്കുകയായിരുന്നു.

   നഗരത്തിൽ അടച്ചിടൽ കാരണം ആശുപത്രിക്ക് സമീപം കാർ റോഡിൽ പാർക്ക് ചെയ്യേണ്ടിവന്നതെന്ന് കാർ ഉടമയും തിയേറ്റർ ആർട്ടിസ്റ്റുമായ യുവതി പറഞ്ഞു. “നിർഭാഗ്യവശാൽ, ലോക്ക്ഡൌൺ ഉള്ളതിനാൽ ഞാൻ കാർ റോഡിൽ നിർത്തി,” അവർ പറഞ്ഞു. "രാത്രി 9.45 ഓടെ എന്റെ വാഹനം പാർക്ക് ചെയ്ത്, പിറ്റേന്ന്, ഞാൻ അവിടെയെത്തിയപ്പോൾ കാർ അവിടെ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി" - അവർ പറഞ്ഞു.

   ഓഗസ്റ്റ് 25 ന് ഓൺലൈനിൽ സമർപ്പിച്ച എഫ്‌ഐആർ പ്രകാരം മൊബൈൽ ഫോൺ, ഡ്രൈവിംഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്, ആർ‌സി രേഖ, വോട്ടർ ഐഡി എന്നിവ മോഷണം പോയ കാറിനുള്ളിൽ ഉണ്ടായിരുന്നതായി വാഹന ഉടമ പറയുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ ഭർത്താവിന് ട്രാഫിക് പോലീസിൽ നിന്ന് വോയിസ് മെസേജ് ലഭിച്ചു. രാവിലെ 11.21 ഓടെയാണ് സന്ദേശം ലഭിച്ചത്, “ഓഗസ്റ്റ് 26 ന് ബഹദൂർഗഡിലെ എൻ‌എച്ച് -10 റോഹ്തക് റോഡിൽ നിന്ന് മുണ്ട്കയിലേക്കുള്ള ദിശയിൽ കാർ അമിതവേഗത്തിൽ പോയതായി കണ്ടെത്തി”- എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞെതെന്ന് യുവതി പറഞ്ഞു.

   മണ്ടാവലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ മധു വിഹാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. "ഞങ്ങൾ ട്രാഫിക് ചെലാനിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചു, പക്ഷേ അതുകൊണ്ട് വലിയ പ്രയോജനമുണ്ടായില്ല. ഡ്രൈവറുടെ ചിത്രം വ്യക്തമല്ല. മോഷ്ടിച്ച വാഹനം കണ്ടെത്താൻ ജില്ലയിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ് സംഘം ശ്രമിക്കുന്നു. ”മധു വിഹാർ സ്റ്റേഷൻ ഹൌസ് ഓഫീസർ പറഞ്ഞു.
   You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
   വാഹനം പാർക്ക് ചെയ്തിരുന്ന റോഡിന് എതിർവശത്തുള്ള സിസിടിവി ക്യാമറയിൽ നിന്നുള്ള ഫൂട്ടേജ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "അമിത വേഗതയിൽ കാർ അവിടെനിന്ന് പോയിരുന്നു, എന്നാൽ ക്യാമറ പകർത്തിയ ഫോട്ടോ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി കണ്ടില്ല. ഡ്രൈവറെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പക്ഷേ ഞങ്ങൾ വാഹനം കണ്ടെത്താൻ ശ്രമിക്കുകയാണ്." ഉദ്യോഗസ്ഥൻ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}