• HOME
  • »
  • NEWS
  • »
  • india
  • »
  • പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം വിമത MLA മുംബൈയിലേക്കു പോയി; അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് കുമാരസ്വാമി സര്‍ക്കാര്‍

പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം വിമത MLA മുംബൈയിലേക്കു പോയി; അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് കുമാരസ്വാമി സര്‍ക്കാര്‍

രാജിവെച്ച മറ്റൊരു എംഎല്‍എ സുധാകര്‍ റാവുവും തന്നോടൊപ്പം രാജി പിന്‍വലിക്കുമെന്നും കഴിഞ്ഞ ദിവസം നാഗരാജ് അറിയിച്ചിരുന്നു.

news18

news18

  • Last Updated :
  • Share this:
    ബെംഗലുരൂ: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച വിമത എം.എല്‍.എ എം.ടി.ബി.നാഗരാജ് മുംബൈയിലേക്ക് പോയി. കഴിഞ്ഞ ദിവസം ഡി.കെ ശിവകുമാറുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നാഗരാജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് നേതാക്കളെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ചയോടെ മറ്റു വിമത എം.എല്‍.എമാര്‍ തങ്ങുന്ന മുംബെയിലേക്ക് നാഗരാജും പോയെന്നാണ് വിവരം.

    എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് നാഗരാജ് മുംബെയിലേക്ക് പോയത്. രാജിവെച്ച മറ്റൊരു എംഎല്‍എ സുധാകര്‍ റാവുവും തന്നോടൊപ്പം രാജി പിന്‍വലിക്കുമെന്നും കഴിഞ്ഞ ദിവസം നാഗരാജ് അറിയിച്ചിരുന്നു.

    കുമാരസ്വമി സര്‍ക്കാരിലെ ഭവന വകുപ്പ് മന്ത്രിയായിരുന്നു നാഗരാജ്. നാഗരാജ് വീണ്ടും മറുകണ്ടം ചാടിയതോടെ സര്‍ക്കാരിനെ നില്‍നിര്‍ത്തനുള്ള അവസാന പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍.

    First published: