• HOME
  • »
  • NEWS
  • »
  • india
  • »
  • 'സ്ഥിരതയുള്ള ഭരണം ഉറപ്പുവരുത്തും' - പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശത്തിന് ഒരു ദിവസത്തിനു ശേഷം അജിത് പവാറിന്‍റെ മറുപടി

'സ്ഥിരതയുള്ള ഭരണം ഉറപ്പുവരുത്തും' - പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശത്തിന് ഒരു ദിവസത്തിനു ശേഷം അജിത് പവാറിന്‍റെ മറുപടി

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അജിത് പവാർ മഹാരാഷ്ട്രയിൽ ഒരു സ്ഥിരതയുള്ള സർക്കാർ ഉറപ്പുവരുത്താൻ ശ്രമിക്കുമെന്ന് പറഞ്ഞു.

അജിത് പവാർ, ദേവേന്ദ്ര ഫട്നാവിസ്

അജിത് പവാർ, ദേവേന്ദ്ര ഫട്നാവിസ്

  • News18
  • Last Updated :
  • Share this:
    മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശത്തിന് ഒരു ദിവസം കഴിഞ്ഞ് എൻ സി പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന്‍റെ മറുപടി. ശനിയാഴ്ച പ്രധാനമന്ത്രി കുറിച്ച അഭിനന്ദന ട്വീറ്റിനാണ് ഞായറാഴ്ച വൈകുന്നേരം നന്ദി പറഞ്ഞുകൊണ്ട് അജിത്ത് പവാർ മറുപടി നൽകിയത്.

    പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അജിത് പവാർ മഹാരാഷ്ട്രയിൽ ഒരു സ്ഥിരതയുള്ള സർക്കാർ ഉറപ്പുവരുത്താൻ ശ്രമിക്കുമെന്ന് പറഞ്ഞു. ആ സർക്കാർ മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രിക്കുള്ള മറുപടി ട്വീറ്റിൽ അജിത് പവാർ പറഞ്ഞു.

     



    അഭിനന്ദന സന്ദേശങ്ങൾക്കെല്ലാം മറുപടി നൽകിയ അജിത് പവാർ താൻ ഇപ്പോഴും എൻ സി പിയിൽ തന്നെയാണെന്നും ശരത് പവാർ ആണ് തന്‍റെ നേതാവെന്നും ട്വീറ്റ് ചെയ്തു.

     



    അടുത്ത അഞ്ചു വർഷം ബി ജെ പി - എൻ സി പി സഖ്യം മഹാരാഷ്ട്രയിൽ സുസ്ഥിരമായ ഭരണം കാഴ്ച വെയ്ക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ആ സർക്കാർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അജിത് പവാർ ട്വീറ്റ് ചെയ്തു.

     



    'വിഷമിക്കേണ്ട ആവശ്യമില്ല, എല്ലാം ശരിയാകും. അല്പം ക്ഷമ ആവശ്യമാണ്. എല്ലാവരുടെയും പിന്തുണയ്ക്ക് വളരെ നന്ദി.' - അജിത് പവാർ ട്വീറ്റ് ചെയ്തു.
    First published: