'ഭാരത'ത്തിൽ വിശ്വസിക്കുന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

'ഈ അവസരത്തിൽ എന്‍റെ പാർട്ടിക്കും എനിക്കും ഈ രാജ്യത്തിനെ ലക്ഷകണക്കിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നു'

news18
Updated: May 22, 2019, 3:41 PM IST
'ഭാരത'ത്തിൽ വിശ്വസിക്കുന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്മൃതി ഇറാനി
smriti-irani
  • News18
  • Last Updated: May 22, 2019, 3:41 PM IST
  • Share this:
ന്യൂഡൽഹി: 'ഭാരത'ത്തിൽ വിശ്വസിക്കുന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പ് ജനങ്ങളും പ്രതിപക്ഷവും തമ്മിലായിരുന്നുവെന്ന് ട്വിറ്റർ പോസ്റ്റിൽ സ്മൃതി ഇറാനി പറഞ്ഞു. അമേത്തിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച സ്മൃതി ഇറാനി ട്വിറ്ററിൽ എഴുതിയത് ഇങ്ങനെ, '24 മണിക്കൂർ കൂടിയുണ്ട്. നാളെ രാവിലെ നമ്മളിൽ മിക്കവരും ടിവിയുടെ മുന്നിലായിരിക്കും. വോട്ടെണ്ണലിലും ഫലം വിശകലനത്തിലുമൊക്കെയായിരിക്കും ഏവരുടെയും ശ്രദ്ധ. ഈ അവസരത്തിൽ എന്‍റെ പാർട്ടിക്കും എനിക്കും ഈ രാജ്യത്തിനെ ലക്ഷകണക്കിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേരള പൊലീസിന് പ്രവേശനമില്ല; ടിക്കാറാം മീണ


വോട്ടെണ്ണലിന്‍റെ തലേദിവസമാണ് സ്മൃതി ഇറാനിയുടെ ട്വീറ്റ്. 2014ലെ വിജയം ബിജെപി ആവർത്തിക്കുമെന്ന എക്സിറ്റ് പോളുകൾ നേരത്തെ പുറത്തുവന്നിരുന്നു. രണ്ടാം എൻഡിഎ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. എൻഡിഎ ഘടകകക്ഷികൾക്ക് അമിത് ഷാ കഴിഞ്ഞ ദിവസം വിരുന്നൊരുക്കിയിരുന്നു.
First published: May 22, 2019, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading