പാക് കമാൻഡോകൾ നുഴഞ്ഞുകയറാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദേശം

news18
Updated: August 29, 2019, 1:33 PM IST
പാക് കമാൻഡോകൾ നുഴഞ്ഞുകയറാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദേശം
  • News18
  • Last Updated: August 29, 2019, 1:33 PM IST
  • Share this:
ന്യൂഡൽഹി: കച്ച് മേഖലയിലൂടെ പാകിസ്ഥാനിൽ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍മാര്‍ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍, വര്‍ഗീയകലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് തീരത്ത് ബി എസ് എഫും കോസ്റ്റ് ഗാര്‍ഡും അതീവജാഗ്രതയിലാണ്.

ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള സിര്‍ ക്രീക്കിലൂടെ ചെറുബോട്ടുകളിലാവും കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടക്കുകയെന്നാണ് സൂചന. പാകിസ്ഥാൻ നാവികസേന പരിശീലനം നല്‍കിയ ജെയ്ഷെ ഇ മുഹമ്മദ് ഭീകരരും ഇവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read- ഇന്ത്യയുമായി തർക്കം തുടരുന്നതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ

ഗണേശ ചതുർത്ഥിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജാഗ്രതാ നിർദേശം വന്നിരിക്കുന്നത്. ഗോവ പൊലീസും സംസ്ഥാനത്തുടുനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡിഐജി പരമാദിത്യ പറഞ്ഞു. പാകിസ്ഥാന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രീലങ്കയിൽ നിന്ന് ആറംഗ ലഷ്കർ ഇ തൊയ്ബ ഭീകരർ എത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് കേരള- തമിഴ്നാട് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

First published: August 29, 2019, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading