• HOME
  • »
  • NEWS
  • »
  • india
  • »
  • DCGI APPROVES STUDY OF A MIXTURE OF TWO COVID 19 VACCINES SAR

രണ്ടു കോവിഡ് വാക്‌സിനുകളുടെ മിശ്രിതത്തെക്കുറിച്ച് പഠനം നടത്താന്‍ ഡിസിജിഐ അനുമതി

കുത്തിവയ്പ്പിലൂടെയും മൂക്കിലൂടെയും നല്‍കുന്ന കോവിഡ് -19 വാക്‌സിനുകളുടെ മിശ്രിതവും പൊരുത്തവും സംബന്ധിച്ച ആദ്യത്തെ പഠനമാണിത്.

News18

News18

  • Share this:
    രോഗപ്രതിരോധ ശേഷിയും സുരക്ഷയും വിലയിരുത്തുന്നതിനായി കോവാക്‌സിന്‍, അഡെനോവൈറല്‍ ഇന്‍ട്രാനാസല്‍ വാക്‌സിന്‍, എന്നീ രണ്ട് കൊറോണ വൈറസ് വാക്‌സിനുകളുടെ മിശ്രിതവും പൊരുത്തവും സംബന്ധിച്ച് ഒരു പഠനം നടത്താന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിനെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുവദിച്ചു. ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരിലാവും പഠനം.

    'SARS-CoV-2 വാക്‌സിന്‍ BBV 152 (കോവാക്‌സിന്‍), BBV154 (അഡെനോവൈറല്‍ ഇന്‍ട്രാനാസല്‍ വാക്‌സിന്‍) എന്നിവയുടെ ക്ലിനിക്കല്‍ ട്രയല്‍ മരുന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുവദിച്ചിട്ടുണ്ട്,' ഒരു ഉദ്യോഗസ്ഥന്‍ സി എന്‍ എന്‍ ന്യൂസ് 18- നോട് പറഞ്ഞു.

    കോവാക്‌സിന്‍, അഡെനോവൈറല്‍ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ എന്നിവയുടെ സ്റ്റഡി പ്രോട്ടോക്കോളിനുള്ള അപേക്ഷ ഭാരത് ബയോടെക് വിദഗ്ദ്ധ സമിതിക്ക് ജൂലൈ 29 ന് സമര്‍പ്പിച്ചിരുന്നു.

    കോവാക്‌സിന്‍ നിലവില്‍ രാജ്യത്ത് നല്‍കുന്നുണ്ട് .അതേസമയം അഡെനോവൈറല്‍ ഇന്‍ട്രാനാസല്‍ വാക്‌സിന്റെ ഒന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണ ഡാറ്റ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് ജൂണില്‍ സമര്‍പ്പിച്ചു.

    ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി തുള്ളികളും സ്‌പ്രേയും ഉപയോഗിക്കണമെന്ന് ഡാറ്റ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിഷയ വിദഗ്ദ്ധ സമിതി ഭാരത് ബയോടെക്കിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

    ഇത്തരത്തില്‍ ആദ്യത്തെ പഠനം

    ഒരു വിഭാഗം വിദഗ്ദ്ധരും സമീപകാല പഠനങ്ങളും രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍ ഉപയോഗിക്കണമെന്ന് വാദിച്ചിരുന്നു. ഗുണഭോക്താക്കളില്‍ മികച്ച രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. കുത്തിവയ്പ്പിലൂടെയും മൂക്കിലൂടെയും കോവിഡ് -19 വാക്‌സിനുകളുടെ മിശ്രിതവും പൊരുത്തവും സംബന്ധിച്ച ആദ്യത്തെ പഠനമാണിത്.

    നിഷ്‌ക്രിയ വാക്‌സിനായ കോവാക്‌സിന്‍ വൈറിയന്‍ സെല്‍-ഡെറിവേഡ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുടെ സഹകരണത്തോടെയാണ് ഭാരത് ബയോടെക്, വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

    ഒറ്റ ഡോസ് മരുന്നായ അഡെനോവൈറല്‍ ഇന്‍ട്രാനാസല്‍ കൊറോണ വൈറസ് വാക്‌സിന്‍ ചിമ്പാന്‍സി അഡ്‌നോവൈറസ് വെക്‌റ്റേര്‍ഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിന്‍ നിര്‍മ്മാതാവ് സെന്റ് ലൂയിസിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഇത് വികസിപ്പിക്കുന്നത്.

    കോവിഷീല്‍ഡും കോവാക്‌സിനും കലര്‍ത്തുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഡിസിജിഐ നേരത്തെ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന് (സിഎംസി) അനുമതി നല്‍കിയിരുന്നു.
    Published by:Sarath Mohanan
    First published:
    )}