കുട്ടിക്കാലത്ത് പിതാവിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഡൽഹി വനിതാ കമ്മീഷൻ (DCW)അധ്യക്ഷ സ്വാതി മലിവാൾ. ഡൽഹിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു നടന്ന അവാർഡ് ദാന ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അധ്യക്ഷയുടെ വെളിപ്പെടുത്തൽ.
നാലാം ക്ലാസ് വരെ പിതാവിൽ നിന്നും നിരന്തരം മർദനം ഏറ്റിരുന്നതായും സ്വാതി മലാവാൾ വെളിപ്പെടുത്തി. തീരെ കുട്ടിയായിരിക്കുമ്പോൾ അയാളിൽ നിന്നും ലൈംഗികാതിക്രമവും നേരിട്ടു. എന്നും അടി കിട്ടും. കട്ടിലിനടിയിൽ പേടിച്ച് ഒളിച്ചിരിക്കുമായിരുന്നു. നാലാം ക്ലാസ് വരെ പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ കാലം വരെ ഇത് തുടർന്നു.
Also Read- ലാലു പ്രസാദും കുടുംബവും അനധികൃതമായി നേടിയത് 600 കോടിയുടെ വരുമാനമെന്ന് ഇഡി
കട്ടിലിനടിയിൽ ഒളിച്ചിരിക്കുമ്പോൾ ഇതുപോലുള്ള പുരുഷന്മാരെ എങ്ങനെ പാഠം പഠിപ്പിക്കാം, തന്നെ പോലെ പീഡനം നേരിടുന്നവരെ എങ്ങനെ സഹായിക്കാം എന്നൊക്കെയായിരുന്നു ചിന്തിച്ചിരുന്നത്. മുടിക്ക് കുത്തിപ്പിടിച്ച് ചുമരിനോട് ചേർത്ത് മർദിച്ച് രക്തം വന്നതിനെ കുറിച്ചും അവർ പറഞ്ഞു.
#WATCH | “I was sexually assaulted by my father when I was a child. He used to beat me up, I used to hide under the bed,” DCW chief Swati Maliwal expresses her ordeal alleging her father sexually assaulted her during childhood pic.twitter.com/GsUqKDh2w8
— ANI (@ANI) March 11, 2023
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡൽഹി വനിതാ കമ്മീഷന് മുന്നിൽ ഒരു ലക്ഷത്തോളം പരാതികളാണ് എത്തിയത്. ഓരോ ദിവസവും 2000 മുതൽ 8000 ഫോൺ കോളുകളാണ് വനിതാ ഹെൽപ് ലൈനിൽ എത്തുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളെ വനിതാ കമ്മീഷൻ രക്ഷിച്ചിട്ടുണ്ടെന്നും സ്വാതി മലിവാൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.