സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത എലി: യുപിയിൽ നിരവധി കുട്ടികൾ ആശുപത്രിയിൽ

നേരത്തെ മിര്‍സാപുരിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നൽകുന്നുവെന്ന വാർത്ത പുറത്ത് വന്നതും സര്‍ക്കാരിന നാണക്കേടിലാക്കിയിരുന്നു.

News18 Malayalam | news18
Updated: December 4, 2019, 8:49 AM IST
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത എലി: യുപിയിൽ നിരവധി കുട്ടികൾ ആശുപത്രിയിൽ
dead-rat-
  • News18
  • Last Updated: December 4, 2019, 8:49 AM IST
  • Share this:
ലക്നൗ: മുസാഫർ നഗറിലെ ജനത ഇന്റർ കോളജ് ഗവ.സ്കൂളിൽ വിതരരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് ചത്ത എലിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയ ദാൽ റൈസിലാണ് എലിയെ കണ്ടെത്തുന്നത്. ഇത് കഴിച്ച ശേഷം ആരോഗ്യനില വഷളായ ഒൻപത് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുട്ടികൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു.

യുപിയിലെ ഹപുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജന കല്യാണ്‍ സേവ സമിതി എന്ന സംഘടനയാണ് ഈ സ്കൂളിലേക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതാദ്യമായല്ല യുപി സർക്കാർ സ്കൂളുകളിലെ ഭക്ഷണവിതരണം സംബന്ധിച്ച് പരാതി ഉയരുന്നത്. നേരത്തെ സോൻഭദ്രയിലെ ഒരു സർക്കാർ സ്കൂളിൽ ഒരു ലിറ്റർ പാല്‍ വെള്ളം ചേർത്ത് 81 കുട്ടികൾക്ക് നൽകിയ സംഭവം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Also Read-'സെലിബ്രിറ്റി പൂച്ച' ഇനിയില്ല: ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ദുഃഖത്തിലാഴ്ത്തി ലിൽ ബബ് വിടവാങ്ങി

ഈ മേഖലയിലെ കുട്ടികൾക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനെ തുടർന്നാണ് സ്കൂളുകൾ വഴി പാലും പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ പാലാണ് കുട്ടികൾക്കായി സ്കൂൾ അധികൃതർ നൽകിയത്. അത് ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയാണ് 81 കുട്ടികൾക്ക് വിതരണം ചെയ്തതെന്നാണ് വിഷയത്തിൽ സോൻഭദ്രയിലെ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പ്രതികരിച്ചത്.

നേരത്തെ മിര്‍സാപുരിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നൽകുന്നുവെന്ന വാർത്ത പുറത്ത് വന്നതും സര്‍ക്കാരിന നാണക്കേടിലാക്കിയിരുന്നു.
First published: December 4, 2019, 8:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading