• HOME
  • »
  • NEWS
  • »
  • india
  • »
  • 'കൊല്ലപ്പെട്ട' യുവതി മറ്റൊരാൾക്ക് ഒപ്പം സുഖമായി ജീവിക്കുന്നു; കണ്ടെത്തിയത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ

'കൊല്ലപ്പെട്ട' യുവതി മറ്റൊരാൾക്ക് ഒപ്പം സുഖമായി ജീവിക്കുന്നു; കണ്ടെത്തിയത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ

കൊല്ലപ്പെട്ടെന്ന് കരുതി സംസ്ക്കരിച്ച ആരതി എന്ന യുവതിയെയാണ് ആറു വർഷത്തിനുശേഷം കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ജീവനോടെ കണ്ടെത്തിയത്

  • Share this:

    മഥുര: കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ആദ്യ ഭർത്താവ് ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ കൊല്ലപ്പെട്ട യുവതിയെ ആറു വർഷത്തിനുശേഷം മറ്റൊരാൾക്കൊപ്പം കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. മരിച്ചെന്ന് കരുതി സംസ്ക്കരിച്ച ആരതി ദേവി എന്ന യുവതിയെയാണ് ആറു വർഷത്തിനുശേഷം ജീവനോടെ കണ്ടെത്തിയത്. ആരതിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സോനു സൈനി 18 മാസവും സുഹൃത്ത് ഗോപാൽ സൈനി (30) ഒമ്പത് മാസമായും ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. എന്നാൽ ഇരുവരും ജാമ്യത്തിലിറങ്ങി നടത്തിയ അന്വേഷണത്തിലാണ് ആരതിയെയും പുതിയ ഭർത്താവിനെയും കണ്ടെത്തിയത്.

    പോലീസ് രേഖകൾ പ്രകാരം, ആരതി വൃന്ദാവനിലെ വാടക വീട്ടിൽ നിന്ന് 2015-ൽ അപ്രത്യക്ഷയായി. പിന്നീട് ഒരു അജ്ഞാതമൃതദേഹം ലഭിച്ചപ്പോൾ അത് തന്‍റെ മകളുടേതാണെന്നും, ഭർത്താവ് മകളെ കൊലചെയ്തതാണെന്നും ആരതിയുടെ പിതാവ് പൊലീസിന് പരാതി നൽകി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് സോനു സൈനിയും ഗോപാൽ സൈനിയും ചേർന്ന് ആരതിയെ കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി. തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും, പിന്നീട് വിചാരണയ്ക്കൊടുവിൽ പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. ആറുവർഷത്തേക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.

    രണ്ടുപേരെയും പിടികൂടിയതിന് കേസ് അന്വേഷിക്കുന്ന പോലീസുകാർക്ക് 15,000 രൂപ പോലും പാരിതോഷികവും ലഭിച്ചിരുന്നു. മഥുര SWAT ടീമിന്റെയും സൈബർ സെല്ലിന്റെയും ചുമതലയുള്ള ഓഫീസർ അജയ് കൗശൽ പറഞ്ഞു, “രാജസ്ഥാനിലെ കരൗലി, ദൗസ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെഹന്ദിപൂർ ബാലാജി ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് സോനു സൈനി ആരതി ദേവിയെ കണ്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും 2015ൽ വിവാഹിതരാകുകയും ചെയ്തു.

    വീട്ടുകാർ എതിർത്തതോടെ കോടതിയിൽവെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ വൈകാതെ ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്ന് ആരതി അപ്രത്യക്ഷയാകുകയായിരുന്നു. അതിന് ശേഷമാണ് ആരതിയുടെ പ്രായമുള്ള ഒരു അജ്ഞാതമൃതദേഹം കണ്ടെത്തുന്നത്. ഇത് തന്‍റെ മകളാണെന്ന് ആരതിയുടെ പിതാവ് അവകാശപ്പെടുകയും ചെയ്തു. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായി. ഇതോടെയാണ് സോനുവിനും ഗോപാലിനുമെതിരെ പൊലീസ് കേസെടുത്തത്.

    2016 മാർച്ചിൽ എഫ്‌ഐആറിൽ കൊലക്കുറ്റം ചേർത്തു, മൂന്ന് പ്രതികളിൽ സോനുവും ഗോപാലും അറസ്റ്റിലായി. പിന്നീട് അലഹബാദ് ഹൈക്കോടതി അവർക്ക് ജാമ്യം അനുവദിച്ചു.” ഇപ്പോൾ, ആറ് വർഷത്തിന് ശേഷം സോനുവും ഗോപാലും “മരിച്ച സ്ത്രീയെ” കണ്ടെത്തുകയും മഥുര പോലീസിനെ അറിയിക്കുകയും ചെയ്തു. ഞായറാഴ്ച, യുവതിയെ കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ ജനനത്തീയതി ഉപയോഗിച്ച് മറ്റൊരു ആധാർ കാർഡ് സംഘടിപ്പിച്ചാണ് യുവതി രണ്ടാം ഭർത്താവിനൊപ്പം താമസിച്ചുവന്നതെന്നും പൊലീസ് പറയുന്നു.

    Published by:Anuraj GR
    First published: