HOME /NEWS /India / Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ മരണം; ഇന്ത്യയിൽ ഞായറാഴ്ച്ച ദുഃഖാചരണം

Queen Elizabeth II | എലിസബത്ത് രാജ്ഞിയുടെ മരണം; ഇന്ത്യയിൽ ഞായറാഴ്ച്ച ദുഃഖാചരണം

എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞി

സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും

  • Share this:

    ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയോടുള്ള (Queen Elizabeth II)ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

    അതേസമയം, സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കോട്ടിൽ സൂക്ഷിച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ മൃതദേഹം വൈകാതെ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിക്കും. ഇവിടെയാകും ലോക നേതാക്കൾ അടക്കം ആദരാഞ്ജലികൾ അർപ്പിക്കുക. പതാകകൾ താഴ്ത്തി മണിമുഴക്കിയാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്യൂൻ എലിസബത്തിന് അനുശോചനം അറിയിക്കുന്നത്.

    വിൻസ്റ്റൻറ് ചർച്ചിൽ മുതൽ ലിസ് ട്രസ് വരെയുള്ള 15 പ്രധാനമന്ത്രിമാരെ വാഴിച്ച അപൂർവ്വ നേട്ടവുമായി എലിസബത്ത് രാജ്ഞി മൺമറിയുമ്പോൾ രാജഭരണത്തിന് ജനകീയ മുഖം നൽകിയതിന്റെ സ്മരണകൾ തന്നെയാണ് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നത്. രാജ്ഞിയുമായി നടത്തിയ രണ്ട് കൂടി കാഴ്ചകളിലും തനിക്ക് അനുഭവ വേദ്യമായ കരുതൽ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലെ അനുശോചന കുറിപ്പിൽ പങ്കുവെച്ചത്. വെല്ലിംഗ്ടൺ കടൽത്തീരത്ത് 96 റൗണ്ട് ഗൺ സല്യൂട്ട് നൽകി ന്യൂസിലൻഡിന്റെ സായുധ സേന വെള്ളിയാഴ്ച എലിസബത്ത് രാജ്ഞിയുടെ മരണം അടയാളപ്പെടുത്തി.

    എലിസബത്ത് രാജ്ഞി വിടപറയുമ്പോൾ ലോകം ഓർക്കുക അധികാരത്തിന്റെ റെക്കോർഡ് കണക്കുകൾ കൂടിയായിരിക്കും. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം രാജപദവി അലങ്കരിച്ച രാജ്ഞി, ആധുനിക ലോകത്ത് ഏറ്റവും കൂടുതൽ കാലം സിംഹാസനത്തിലിരുന്ന രണ്ടാമത്തെയാൾ, ലോകത്തെ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ രാജാധികാരം കൈയാളിയ ഭരണാധികാരി എന്നിങ്ങനെ നീളുന്നു ആ റെക്കോർഡുകൾ.

    Also Read- എലിസബത്ത് രാജ്ഞിയെപ്പോലെ ഒരാൾ മാത്രം; ഒരു ജീവിതം നിരവധി തലമുറകളിലൂടെ ജീവിച്ചു

    ബ്രിട്ടനെ ഏറ്റവും അധികം കാലം ഭരിച്ച രാജാധികാരിയായാണ് എലിസബത്ത് രാജ്ഞി കാലയവനികകയ്ക്കുള്ളിൽ മറയുന്നത്. 1953-ലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാജാധികാരത്തിലേറിയത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയാണ് എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണ് അധികാരത്തിന്റെ റെക്കോഡിൽ എലിസബത്ത് രാജ്ഞിക്കു മുന്നിലുള്ളത്.

    Also Read- എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ നേടിയ സുരേഷ് ഗോപിയുടെ 'കാവി സ്യൂട്ട്'; മറക്കാനാകാത്ത ഓർമ്മകൾ

    1926 ഏപ്രിൽ 21 നാണ് എലിസബത്ത് രാജ്ഞി ജനിച്ചത്. ജോർജ് നാലാമൻ രാജാവിന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളായാണ് ജനനം. വീട്ടിലിരുന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഔദ്യോഗിക ചുമതലകൾ വഹിച്ചു തുടങ്ങി. ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ സേവനം അനുഷ്ഠിച്ചു. 1947-ൽ ഫിലിപ്പ് രാജകുമാരനെ ജീവിത പങ്കാളിയാക്കി. 1952-ൽ ഇരുപത്തഞ്ചാം വയസിലാണ് ബ്രിട്ടന്റെ രാജ്ഞിയായത്.

    ബ്രിട്ടന്റെയും ലോകത്തിന്റെയും ചരിത്രത്തിലെ പല നിർണായക സന്ധികളിലും നിർണായക ചുവടുകൾ രാജ്ഞിയുടേതായിരുന്നു. പല തീരുമാനങ്ങളും ചരിത്രം കുറിച്ചു. 1986-ൽ ചൈനയിലും 1994-ൽ റഷ്യയിലും നടത്തിയ സന്ദർശനങ്ങളും ചരിത്രത്തിൽ ഇടം പിടിച്ചു. കഴിഞ്ഞ കുറച്ചു നാളായി ആരോഗ്യപരമായി നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്ന രാജ്ഞി ചർച്ചകളിലും വിദേശ സന്ദർശനങ്ങളിലും പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം യുകെയിൽ 375 ഉം വിദേശത്തും പതിനെട്ടും ഔദ്യോഗിക പരിപാടികളിലാണ് രാജ്ഞി പങ്കെടുത്തത്. ഇനി രാജ്ഞി പങ്കെടുക്കേണ്ട പരിപാടികളിൽ കിരീടാവകാശിയായ ചാൾസ് രാജകുമാരനും മകൻ വില്യം രാജകുമാരനും പങ്കെടുക്കുമെന്നായിരുന്നു തീരുമാനം.

    First published:

    Tags: Queen Elizabeth II, Uk