• HOME
 • »
 • NEWS
 • »
 • india
 • »
 • Death-Row Prisoner | സ്വന്തം കേസ് വാദി‍ക്കാം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലഷ്‌കർ ഭീകരന് കോടതിയുടെ അനുമതി; നിയമം പഠിച്ചത് ജയിലിൽ വച്ച്

Death-Row Prisoner | സ്വന്തം കേസ് വാദി‍ക്കാം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലഷ്‌കർ ഭീകരന് കോടതിയുടെ അനുമതി; നിയമം പഠിച്ചത് ജയിലിൽ വച്ച്

ഹർജികൾ ഓൺലൈനിൽ കേൾക്കാനും കോടതിയിൽ ഹാജരായി കേസ് വാദിക്കാനും ഇയാൾക്ക് കോടതി അനുവാദം നൽകിയിട്ടുണ്ട്.

ഷെയ്ഖ് അബ്ദുൾ നയീം

ഷെയ്ഖ് അബ്ദുൾ നയീം

 • Share this:
  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരന് (Death-row prisoners) സ്വന്തം കേസ് വാദിക്കാൻ കൊൽക്കത്ത ഹൈക്കോടതി (Calcutta High Court) അനുമതി നൽകി. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഇപ്പോൾ തടവിൽ കഴിയുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഷെയ്ഖ് അബ്ദുൾ നയീമിനാണ് (Sheikh Abdul Nayeem) സ്വന്തം കേസ് വാദിക്കാൻ കോടതിയുടെ അനുവാദം ലഭിച്ചത്.

  സ്വന്തം കേസ് വാദിക്കാനായി ഇയാളെ ചൊവ്വാഴ്ച കോടതയിൽ ഹാജരാക്കി. ഈ മാസം ആദ്യമാണ് തന്റെ വധശിക്ഷയ്ക്ക് എതിരെ സ്വന്തമായി വാദിക്കാൻ നയീമിന് കോടതി അനുമതി നൽകിയത്. തുടർന്ന് അദ്ദേഹത്തെ തിഹാറിൽ നിന്ന് കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിലേക്ക് മാറ്റുകയും ചെയ്‌തു. നിയമപരമായ ഹർജികൾ ഓൺലൈനിൽ കേൾക്കാനും കോടതിയിൽ ഹാജരായി കേസ് വാദിക്കാനും ഇയാൾക്ക് കോടതി അനുവാദം നൽകിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളിൽ സഹായിക്കാൻ ഒരു അഭിഭാഷകനെ നൽകാൻ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. താൻ അഭിഭാഷകൻ അല്ലെങ്കിലും ജയിലിൽ വെച്ച് നിയമം പഠിച്ചിട്ടുണ്ടെന്ന് നയീം പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ അബ്ദുൾ നയീമിനെ തിഹാർ ജയിലിൽ ആണ് പാർപ്പിച്ചിരുന്നത്. ഡിവിഷൻ ബെഞ്ച് വാദം കേൾക്കാൻ സമ്മതിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് കൊൽക്കത്ത ഹൈക്കോടതിയിലേക്ക് കൊണ്ടുവരികയായിരുന്നു.

  ഫോർമൽ ചെക്ക് ഷർട്ടും പാന്റ്സും ഷൂസും ബ്രാൻഡഡ് റിസ്റ്റ് വാച്ചും ധരിച്ചാണ് നയീം ചൊവ്വാഴ്ച കോടതയിൽ എത്തിയത്. ഷർട്ടിന്റെ പോക്കറ്റിൽ രണ്ട് ഫൗണ്ടൻ പേനകളും ഉണ്ടായിരുന്നു. അനായാസമായി ഇംഗ്ലീഷിലായിരുന്നു നയീമിന്റെ വാദം. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് ബിവാസ് പട്ടനായക്ക് എന്നിവരാണ് വാദം കേൾക്കുന്നത്. കേസിന്റെ അടുത്ത വാദം വ്യാഴാഴ്ചയാണ്. അന്ന് നയീമിന് ജയിലിൽ ഇരുന്ന് വീഡിയോ കോൺഫറൻസിംഗ് വഴി നടപടിക്രമങ്ങളുടെ ഭാ​ഗമാകാം. വാക്കാലുള്ള വാദങ്ങൾ നടത്തേണ്ട ദിവസങ്ങളിൽ മാത്രം ഷെയ്ഖ് അബ്ദുൾ നയീം കോടതിയിൽ എത്തിയാൽ മതി. ആ ദിവസങ്ങളിൽ ശരിയായ സുരക്ഷാ ക്രമീകരണങ്ങളോടെ അദ്ദേഹത്തെ കോടതിയിൽ നേരിട്ട് ഹാജരാക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്.

  Also read- Rajiv Gandhi assassination| 31 വർഷങ്ങൾക്ക് ശേഷം പേരറിവാളന് മോചനം; ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി

  2007ൽ ബംഗ്ലദേശിൽ നിന്ന് ബെനാപോൾ-പെട്രാപോൾ ചെക്ക്‌പോസ്‌റ്റ് വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നയീം രണ്ട് പാക്കിസ്ഥാനികൾക്കും ഒരു കശ്മീരി ലഷ്‌കർ -ഇ-തൊയ്ബ തീവ്രവാദിക്കും ഒപ്പം ബിഎസ്‌എഫിന്റെ പിടിയിലാകുന്നത്. ഇവരിൽ നിന്ന് വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ, ലൈസൻസുകൾ, പാസ്‌പോർട്ടുകൾ, വിസകൾ, ഇന്ത്യൻ കറൻസി, യുഎസ് ഡോളർ എന്നിവ പിടിച്ചെടുത്തിരുന്നു. 2018 ഡിസംബറിൽ ബോംഗാവ് കോടതി മറ്റു മൂന്ന് പേർക്ക് ഒപ്പം നയീമിനും വധശിക്ഷ വിധിച്ചിരുന്നു. ഔറംഗബാദ് ആയുധകടത്തിലും 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലും നയീമിന് ബന്ധമുണ്ട്. നയീമിനെ കൂടാതെ മറ്റ് മൂന്ന് പേർക്കെതിരെയും ഐപിസിയുടെ 121 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), 468, 470 (വ്യാജ രേഖകൾ ചമയ്ക്കൽ), ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  2014ൽ കോടതിയിൽ ഹാജരാക്കാൻ ട്രെയിനിൽ മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഛത്തീസ്ഗഡിൽ വെച്ച് ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2017ൽ ലഖ്‌നൗവിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തു.
  Published by:Naveen
  First published: