SHOCKING:സൂററ്റിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം; 18 മരണം

തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടുന്നതിനിടെയാണ് നാല് കുട്ടികൾ മരിച്ചത്.

news18
Updated: May 24, 2019, 7:17 PM IST
SHOCKING:സൂററ്റിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം; 18 മരണം
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 24, 2019, 7:17 PM IST
  • Share this:
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ട്യൂഷൻ സെന്ററിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. സാർഥാനയിലെ കെട്ടിടത്തിന്റെ  രണ്ടാം നിലയിലാണ്  തീപിടിച്ചത്. 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

also read: ഒടുവിൽ അഡ്രസ് കിട്ടി: ലൈംഗിക പീഡന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ റൊണാൾഡോയ്ക്ക് നോട്ടീസ്

തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടുന്നതിനിടെയാണ് നാല് കുട്ടികൾ മരിച്ചത്. മരിച്ചവരിൽ ഒരു അധ്യാപകനും ഉൾപ്പെടുന്നു. ക്ലാസുകൾ നടക്കുന്നതിനിടെയാമ് തീപടർന്നു പിടിച്ചത്.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. 18 അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

അതേസമയം സൂററ്റിലുണ്ടായ തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് വേണ്ട സഹായം നൽകാൻ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെടുമെന്നും മോദി വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബത്തിന്  ഗുജറാത്ത് സർക്കാർ ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
First published: May 24, 2019, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading