നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 ആയി

    കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 ആയി

    എട്ട് വയസ്സുള്ള പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറിന്റെ മതിൽ ഇടിഞ്ഞാണ് മുപ്പതോളം പേർ കിണറ്റിലേക്ക് വീണത്.

    Image: ANI

    Image: ANI

    • Share this:
      ഭോ​പ്പാ​ൽ: മധ്യപ്രദേശിലെ വിദിഷയിൽ കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയിൽ വ്യാഴാഴ്ച്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്.

      എട്ട് വയസ്സുള്ള പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറിന്റെ മതിൽ ഇടിഞ്ഞാണ് മുപ്പതോളം പേർ കിണറ്റിലേക്ക് വീണത്. 19 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. അമ്പത് അടിയോളം ആഴമുള്ള കിണറ്റിൽ ഇരുപത് അടിയോളം വെള്ളമുണ്ടായിരുന്നു.

      സംഭവസ്ഥലത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഒരുക്കും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും താൻ നേരിട്ട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

      You may also like:Danish Siddiqui| ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

      വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെൺകുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളിൽ ചിലർ കിണറ്റിലേക്ക് ഇറങ്ങി. ഈ സമയം കിണറിന് പുറത്ത് നിരവധിയാളുകൾ രക്ഷാപ്രവർത്തനത്തിനായി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ കിണറ്റിന്റെ ആൾമറ തകർന്ന് വീഴുകയായിരുന്നു. ഇതോടെ കൂടി നിന്നവരെല്ലാം കിണറ്റിലേക്ക് വീണു.


      അതേസമയം, കിണറ്റിൽ ആദ്യം വീണ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി വരെ പെൺകുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനായിരുന്നില്ല. കിണറ്റിലേക്ക് വീണ അരമതിലിന്റെ അവശിഷ്ടങ്ങൾക്കടിയിലായിരുന്നു പെൺകുട്ടി.

      ഈ ആഴ്ച്ച തന്നെ തമിഴ്നാട്ടിലും സമാനമായ സംഭവം നടന്നിരുന്നു. കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നാല് പേരാണ് തമിഴ്നാട്ടിൽ മുങ്ങിമരിച്ചത്. ഗുമ്മിടിപുണ്ടി ഗ്രാമത്തിലെ അങ്കലമ്മൻ ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിലായിരുന്നു സംഭവം.

      ക്ഷേത്രത്തിൽ വസ്ത്രങ്ങൾ കഴുകാനെത്തിയ പതിനാല് വയസ്സുള്ള പെൺകുട്ടിയാണ് വെള്ളത്തിൽ വീണത്. പെണ‍്കുട്ടിയെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികളും വെള്ളത്തിലേക്ക് ചാടി. എന്നാൽ നാല് പേരും മുങ്ങി മരിക്കുകയായിരുന്നു.
      Published by:Naseeba TC
      First published:
      )}