നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അസം വിഷമദ്യ ദുരന്തം: മരണം 159 ആയി

  അസം വിഷമദ്യ ദുരന്തം: മരണം 159 ആയി

  അസമിലെ വിഷമദ്യ ദുരന്തത്തിൽ മരണം 159 ആയി. ഗോലഘട്ട്, ജോർഹട്ട് ജില്ലകളിലെ തേയില എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് വിഷമദ്യം കഴിച്ച് മരിച്ചത്.

  Liqour sale

  Liqour sale

  • Share this:
   ഗുവാഹത്തി: അസമിലെ വിഷമദ്യ ദുരന്തത്തിൽ മരണം 159 ആയി. ഗോലഘട്ട്, ജോർഹട്ട് ജില്ലകളിലെ തേയില എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് വിഷമദ്യം കഴിച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അസമിൽ വിഷമദ്യ ദുരന്തമുണ്ടായത്. ആദ്യം നാല് സ്ത്രീകളാണ് മരിച്ചത്. പീന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.

   വിഷമദ്യ ദുരന്തവുമായി ബന്ദപ്പെട്ട് മദ്യനിർമാണ കമ്പനി ഉടമയടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യവിലോപത്തിന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും അസം സർക്കാർ ഉത്തരവിട്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ആശുപത്രിയിൽ കഴിയുന്നവർക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

   പെരിയ ഇരട്ടക്കൊല: കുറ്റക്കാരെ പാർട്ടി പുറത്താക്കിയെന്ന് സിതാറാം യെച്ചൂരി

   അതേസമയം, പ്രദേശത്തെ മദ്യവിൽപ്പനക്കാരുമായും സർക്കാർ ഏജൻസികളും തമ്മിൽ നിയമവിരുദ്ധ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. വിഷമദ്യം കഴിച്ചവരുടെ മരണനിരക്ക് ഉയരുമ്പോഴും പ്രദേശത്ത് മദ്യവിൽപ്പന മാറ്റമില്ലാതെ തുടരുകയാണ്.

   First published:
   )}