നിർഭയ കേസിൽ പുതിയ മരണ വാറണ്ട്; വധശിക്ഷ മാർച്ച് മൂന്നിന്

മരണവാറണ്ട് പുറപ്പെടുവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

News18 Malayalam | news18
Updated: February 17, 2020, 4:34 PM IST
നിർഭയ കേസിൽ പുതിയ മരണ വാറണ്ട്; വധശിക്ഷ മാർച്ച് മൂന്നിന്
nirbhaya case
  • News18
  • Last Updated: February 17, 2020, 4:34 PM IST IST
  • Share this:
ന്യൂഡൽഹി: നിർഭയ കേസിൽ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശ‌ർമ, പവൻ ഗുപ്ത എന്നിവരെ മാർച്ച് മൂന്നിന് തൂക്കിലേറ്റും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ പ്രതികൾക്ക് ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകൾ ജനുവരി 17നും ഫെബ്രുവരി ഒന്നിനും ആയിരുന്നു.

എന്നാൽ, ദയാ ഹർജികൾ ഉൾപ്പെടെയുള്ള മറ്റ് നിയമനടപടികൾ കാരണം മരണ വാറണ്ടുകൾ സ്റ്റേ ചെയ്യുകയായിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍