നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നത് വംശഹത്യയേക്കാൾ ചെറുതല്ല'; അലഹബാദ് ഹൈക്കോടതി

  'ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നത് വംശഹത്യയേക്കാൾ ചെറുതല്ല'; അലഹബാദ് ഹൈക്കോടതി

  ആരോഗ്യരംഗം ഇത്ര മെച്ചപ്പെട്ട കാലത്ത് എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാൻ വിടുന്നതെന്ന് കോടതി

  Representative photo.

  Representative photo.

  • Share this:
   അലഹബാദ്: രാജ്യത്ത് ഓക്സിജൻ കിട്ടാതെ കോവിഡ് രോഗികൾ മരിക്കുന്നത് വംശഹത്യയേക്കാൾ ചെറുതല്ലെന്ന സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ലഖ്നൗ,മീററ്റ് എന്നിവിടങ്ങളിൽ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരാമർശം. സംഭവത്തിൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

   ജസ്റ്റിസ് സിദ്ധാർത്ഥ് വർമ, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തർപ്രേദശിലെ കോവിഡ് വ്യാപനത്തെ കുറിച്ചും ക്വാറന്റീൻ സെന‍്ററുകളെ കുറിച്ചുമുള്ള പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

   ആശുപത്രികളിലെ ഓക്സിജൻ ദൗർലഭ്യം മൂലം കോവിഡ് രോഗികൾ മരിക്കുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇത് ക്രിമിനൽ കുറ്റകൃത്യമാണെന്നും നിരീക്ഷിച്ച കോടതി വിതരണ ശൃംഖലയും ഉറപ്പുവരുത്തുന്നതിനായി ചുമതല ഏൽപ്പിച്ചവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച വംശഹത്യയേക്കാൾ കുറഞ്ഞതല്ല ഇതെന്നും ചൂണ്ടിക്കാട്ടി.

   You may also like:ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നവർ കൂടുതൽ മരങ്ങൾ നടണമെന്ന് കങ്കണ റണൗട്ട്

   ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളും തലച്ചോറിലെ ശസ്ത്രക്രിയകളും വരെ വിജയകരമായി നടക്കുന്ന കാലത്ത് എങ്ങനെയാണ് ആളുകളെ മരിച്ചുവീഴാൻ അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു.

   You may also like:വിശ്വാസമോ അന്ധവിശ്വാസമോ? ഉത്തർപ്രദേശിൽ ഓക്സിജനു വേണ്ടി അരയാൽ വൃക്ഷം തേടി കോവിഡ് രോഗികൾ

   സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ അടിസ്ഥാനമാക്കി സാധാരണഗതിയിൽ സംസ്ഥാന സർക്കാരിനോടും അധികാരികളോടും അന്വേഷണത്തിന് ഉത്തരവിടാറില്ല. എന്നാൽ, എന്നാൽ പൊതുതാൽപര്യ ഹരജിയിൽ ഹാജരായ അഭിഭാഷകർ അത്തരം വാർത്തകളെ പിന്തുണയ്ക്കുകയും സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ സമാനസാഹചര്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അതിനാൽ സർക്കാർ ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

   ലഖ്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാർ സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമര‍്പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

   കഴിഞ്ഞ ഞായറാഴ്ച്ച മീററ്റിൽ മെഡിക്കൽ കോളേജ് ഐസിയു വാർഡിൽ അഞ്ച് രോഗികൾ മരിച്ച വാർത്ത വന്നിരുന്നു. സമാനമായ സംഭവങ്ങൾ ലഖ്നൗവിലേയും മീററ്റിലേയും സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചിരുന്നു.
   Published by:Naseeba TC
   First published:
   )}