നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യുവഡോക്ടര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവം; പാത അടിച്ചിടാന്‍ തീരുമാനം

  യുവഡോക്ടര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവം; പാത അടിച്ചിടാന്‍ തീരുമാനം

  മഴക്കാലത്ത് വെള്ളം നിറയുന്ന അടിപ്പാതയ്ക്ക് പകരം നാട്ടുകാര്‍ മേല്‍പ്പാലത്തിന് ആവശ്യമുന്നയിച്ചിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ റെയില്‍വേ അടിപ്പാതയിലൂടെ കാറോടിച്ച വനിതാ ഡോക്ടര്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെ പാത സ്ഥിരമായി അടച്ചിടാന്‍ തീരുമാനം. തമിഴ്നാട്ടിലെ കൃഷ്ണഗിരി ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ് (35) മരിച്ചത്.

   ഭര്‍തൃമതാവായ ജയയ്ക്കൊപ്പം നാടായ പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിലേയ്ക്ക് വെള്ളിയാഴ്ച രാത്രി പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറിയെ പിന്തുടര്‍ന്നാണ് സത്യയും അടിപ്പാതയിലേക്ക് കാര്‍ ഇറക്കിയത്.\

   ലോറിയുടെ ക്യാബിന്റെ മുകള്‍ത്തട്ടോളം വെള്ളത്തില്‍ താണതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ നീന്തി പുറത്ത് കടന്നു. എന്നാര്‍ ഇതിന് മുന്‍പേ കാര്‍ മുഴുവനായി വെള്ളത്തില്‍ മുങ്ങിയിരുന്നു.

   Also Read-യുവഡോക്ടര്‍ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

   ശബ്ദം കേട്ടെത്തിയ ലോറി ജീവനക്കാര്‍ക്ക് ഭര്‍തൃമാതാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഡോക്ടറെ പെട്ടന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. സ്ഥലത്ത് വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവരത്തനത്തിന് വെല്ലുവിളിയായി.

   കാര്‍ മുങ്ങുന്നതിനിടെ ഡോര്‍ തുറന്നു പുറത്തിറങ്ങാന്‍ സാധിച്ചത് ഭര്‍തൃമാതാവിനെ ലോറി ജീവനക്കാര്‍ക്ക് രക്ഷിക്കാനായത്.

   മഴക്കാലത്ത് വെള്ളം നിറയുന്ന അടിപ്പാതയ്ക്ക് പകരം നാട്ടുകാര്‍ മേല്‍പ്പാലത്തിന് ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് ഡോക്ടറുടെ മരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടൈയൂര്‍, വെല്ലന്നൂര്‍. പൊമ്മഡിമലൈ തുടങ്ങിയ സമീപപ്രദേശങ്ങളിലെ നാട്ടുകാര്‍ പുതുക്കോട്ടെൃതൃച്ചി പാതയും അടുത്തിടെ ഉപരോധിച്ചിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചു.
   Published by:Jayesh Krishnan
   First published:
   )}