• HOME
  • »
  • NEWS
  • »
  • india
  • »
  • ഡല്‍ഹി JNU ക്യാമ്പസില്‍ അജ്ഞാത മൃതദേഹം; മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ദിവസങ്ങളായെന്ന് സൂചന

ഡല്‍ഹി JNU ക്യാമ്പസില്‍ അജ്ഞാത മൃതദേഹം; മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ദിവസങ്ങളായെന്ന് സൂചന

നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.

  • Share this:
    ന്യൂഡല്‍ഹി: ജെ.എന്‍.യു(JNU) ക്യാമ്പസിനുള്ളില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അജ്ഞാത മൃതദേഹം(Dead Body). ഇന്നലെയാണ് പൊലീസ്(Police) മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകള്‍ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

    ദിവസങ്ങള്‍ക്ക് മുന്നെ മരിച്ചതാണ് എന്നും പൊലീസ് പറഞ്ഞു. കോളേജിലെ വിദ്യാര്‍ഥിയാണോ അധ്യാപകനോ മറ്റ് ജീവനക്കാരനോ ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്യാമ്പസിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

    Also Read-Lightning | ഇടിത്തീ പോലെ മിന്നൽ മുറിക്കകത്ത്; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

    മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.

    Electrocuted | ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

    കോഴിക്കോട് (Kozhikode) നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു (Electrocuted). പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിൽ എത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നവാസിന്റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.

    Also Read-Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

    നാദാപുരത്തെ വാടക വീട്ടിലാണ് അപകടം ഉണ്ടായത്. കടയിൽ നിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. കാര്യമായ പരിക്കുകൾ ഏൽക്കാതെ അൻഷാദ് രക്ഷപ്പെട്ടു.

    ക്വാർട്ടേഴ്സിലെ മുറിയിൽ ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.
    Published by:Jayesh Krishnan
    First published: