നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Drug Consumption | ചെറിയ അളവിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ശുപാർശ

  Drug Consumption | ചെറിയ അളവിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ശുപാർശ

  ചെറിയ അളവിലുള്ള ലഹരി മരുന്ന്, നാ‍ർക്കോട്ടിക്, സൈക്കോട്രോപിക് ഉത്പന്നങ്ങൾ എന്നിവയുടെ വ്യക്തിഗത ഉപഭോഗം കുറ്റകരമല്ലാതാക്കാൻ കേന്ദ്ര നീക്കം

  drugs

  drugs

  • Share this:
   ചെറിയ അളവിലുള്ള ലഹരി മരുന്ന്, നാ‍ർക്കോട്ടിക്, സൈക്കോട്രോപിക് ഉത്പന്നങ്ങൾ എന്നിവയുടെ വ്യക്തിഗത ഉപഭോഗം കുറ്റകരമല്ലാതാക്കാൻ കേന്ദ്ര നീക്കം. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത സർക്കാർ വകുപ്പുകൾ ഈ വിഷയത്തിൽ സമവായത്തിലെത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   വ്യക്തിപരമായ ലഹരി മരുന്ന് ഉപയോഗത്തിന് തടവും പിഴയും ഒഴിവാക്കണമെന്ന് എല്ലാ സുപ്രധാന വകുപ്പുകളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. കൂടാതെ 1985ലെ നാർക്കോട്ടിക്, ഡ്രഗ്‌സ് & സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌റ്റിന്റെ (NDPSA) സെക്ഷൻ 27 ഭേദഗതി ചെയ്യണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ആദ്യ തവണ ചെയ്യുന്ന കുറ്റത്തിന് നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ 30 ദിവസം പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

   എൻ‌ഡി‌പി‌എസ്‌എയുടെ (NDPSA) 27-ാം വകുപ്പ് പ്രകാരം ലഹരി മരുന്ന് ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം തടവോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. നിയമപ്രകാരം ഈ കുറ്റത്തിന് ജാമ്യ വ്യവസ്ഥകളും വളരെ കർശനമാണ്. ഈ ആഴ്ച്ച നടന്ന ചർച്ചയിൽ റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ആരോഗ്യ മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സാമൂഹിക നീതി ശാക്തീകരണ വകുപ്പിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു.

   ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ ലഹരി മരുന്ന് ഉപയോഗിക്കുന്ന 'കുറ്റവാളികൾ' എന്നതിലുപരി 'ഇരകളായി' കാണണമെന്നും ശിക്ഷയ്ക്കും ജയിൽ ശിക്ഷയ്ക്കും പകരം പുനരധിവാസ കേന്ദ്രങ്ങളിൽ അയയ്‌ക്കണമെന്നും സാമൂഹിക നീതി വകുപ്പ് നിർദ്ദേശിച്ചു. 'ഡീക്രിമിനലൈസേഷൻ' സമീപനത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കർശനമാക്കാനും വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ ഭേദഗതി ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.

   ഇന്ത്യയുടെ മയക്കുമരുന്ന് നിയമത്തെ തികച്ചും ക്രിമിനൽ കുറ്റത്തിൽ നിന്ന് പുനരധിവാസവും ചികിത്സയും കേന്ദ്രീകൃതമായ ഒന്നിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ ആദ്യ ഘട്ട ചർച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. 1985 ലെ നിയമത്തിന് മുമ്പ്, ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നിയമമില്ലായിരുന്നു. അടുത്തിടെ ആര്യൻ ഖാന്റെയും റിയ ചക്രവർത്തിയുടെയും അറസ്റ്റിനെ തുടർന്ന് മയക്കുമരുന്ന് ഉപഭോഗം ക്രിമിനൽവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് എൻ‌ഡി‌പി‌എസ്‌എ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രം പദ്ധതിയിടുന്നത്.

   കൂടുതൽ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് കഴിഞ്ഞ മാസം നിയമത്തിൽ ഭേദഗതി വരുത്താനുള്ള കാബിനറ്റ് നോട്ടിന്റെ കരട് പിൻവലിച്ചിരുന്നു. തുടർന്ന് നിയമം പുനഃപരിശോധിക്കുന്നതിനായി ഉന്നതതല യോഗങ്ങൾ നടന്നു. മയക്കുമരുന്നിന് അടിമപ്പെടുന്ന വിഷയത്തിൽ പുരോഗമനപരമായ സമീപനമാണ് കേന്ദ്രം ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
   Published by:Karthika M
   First published:
   )}