• HOME
 • »
 • NEWS
 • »
 • india
 • »
 • Suicide | പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാര്യ തോറ്റതിന് ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ ഭാര്യ വിഷം കഴിച്ചു

Suicide | പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാര്യ തോറ്റതിന് ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ ഭാര്യ വിഷം കഴിച്ചു

ഈ അടുത്ത് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് രമാകാന്തിന്റെ ഭാര്യ സുമതി പരീദ പരാജയപ്പെട്ടത്.

 • Share this:
  ഭുവനേശ്വര്‍: ഒഡീഷയിലെ(Odisha )ഭദ്രക് ജില്ലയിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ (Odisha panchayat poll) മത്സരിച്ച ഭാര്യ പരാജയപ്പെട്ട വിഷമത്തില്‍ യുവാവ് ജീവനൊടുക്കി (Suicide) രമാകാന്താണ് മരിച്ചു.ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുമതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  ഈ അടുത്ത് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് രമാകാന്തിന്റെ ഭാര്യ സുമതി പരീദ പരാജയപ്പെട്ടത്. ഭദ്രക് ജില്ലയിലെ ബസുദേവ്പൂര്‍ ബ്ലോക്കിലെ പദ്മപൂര്‍ മണ്ഡലത്തില്‍ നിന്നാണ് സുമതി മത്സരിച്ചത്.

  ജയിച്ച സ്ഥാനാര്‍ഥികളുടെ അനുയായികള്‍ സുമതിയെയും കുടുംബത്തെയും കളിയാക്കിയിരുന്നു. ഇരുവരും തമ്മില്‍ കഴിഞ്ഞ ഞായാറാഴ്ച തിരഞ്ഞെടുപ്പിന് ചിലവഴിച്ച് പണത്തിന്റെ പേരില്‍ രമാകാന്തും സുമതിയും തമ്മില്‍ വഴക്കിട്ടിരുന്നു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  Sexual Abuse | നടുറോഡിൽ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

  ഭോപ്പാൽ: പട്ടാപ്പകൽ നടുറോഡിൽ യുവതികളെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചു (Sexual Assault). സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ (Madhyapradesh) അലിരാജ്പൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ പകർത്തിയതിന് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുന്നു. “വീഡിയോ ചിത്രീകരിച്ച ആളെയും അത് സോഷ്യൽ മീഡിയ വഴി വൈറലാക്കിയ മറ്റൊരാളെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ, സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് പ്രതികളെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”അലിരാജ്പൂർ പോലീസ് സൂപ്രണ്ട് മനോജ് സിംഗ് പിടിഐയോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കസ്റ്റഡിയിലുള്ളവരും ഗോത്രവർഗത്തിൽപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

  20 വയസ് പ്രായം തോന്നിക്കുന്ന യുവാക്കളാണ് തിരക്കേറിയ തെരുവിലൂടെ നടന്നുപോയ യുവതികളെ ബലമായി കടന്നുപിടിക്കുകയും മാറിടത്തിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തത്. അതിക്രമത്തെ തുടർന്ന് യുവതികൾ ഉച്ചത്തിൽ നിലവിളിച്ചപ്പോഴാണ് ഇവരെ ബലമായി ചുംബിച്ചത്. ഈ ദൃശ്യങ്ങളെല്ലാം വൈറലായ വീഡിയോയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ കാവി തൂവാല കൈയിൽ കരുതിയിരുന്നു. എന്നാൽ, 'അക്രമികൾക്ക്' രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

  Also Read- Murder Attempt | ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; യുവതി അതീവ ഗുരുതരാവസ്ഥയിൽ

  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 345-എ (ലൈംഗിക പീഡനം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചേർന്ന് ചെയ്യുന്ന കുറ്റകൃത്യം) എന്നിവ പ്രകാരം മൂവർക്കും എതിരെ കേസെടുത്തതായി സിംഗ് പറഞ്ഞു. “അക്രമത്തിന് ഇരയായ സ്ത്രീകളിൽ ആരും തന്നെ ഞങ്ങൾക്ക് പരാതി നൽകിയിട്ടില്ല. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ നടപടി സ്വീകരിച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Jayashankar AV
  First published: