നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സൂക്ഷിച്ചു സംസാരിക്കണം; സ്ത്രീകളെ ലൈംഗികമായി പരാമർശിക്കുന്നതിനെതിരേ പ്രതിരോധമന്ത്രി

  സൂക്ഷിച്ചു സംസാരിക്കണം; സ്ത്രീകളെ ലൈംഗികമായി പരാമർശിക്കുന്നതിനെതിരേ പ്രതിരോധമന്ത്രി

  രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ.

  നിർമല സിതാരാമൻ

  നിർമല സിതാരാമൻ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: നടിയും രാംപൂർ മണ്ഡലം സ്ഥാനാർഥിയുമായ ജയപ്രദയ്ക്കെതിരെ സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ നടത്തിയ വിവാദ 'അടിവസ്ത്ര' പരാമർശത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനു മുമ്പ് എന്താണ് പറയാൻ പോകുന്നതെന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് അവർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഎൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമൻ നിലപാട് വ്യക്തമാക്കിയത്.

   ഒരു സ്ത്രീയെ ആക്രമിക്കുകയെന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമാണ്. പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വളരെ വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. ഒന്നു ചിന്തിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തുന്നതെന്നും അവർ പറഞ്ഞു. അതുകൊണ്ടു തന്നെ, സ്ത്രീകൾക്ക് എതിരെ പരാമർശം നടത്തുമ്പോൾ ഒന്നുകൂടി ആലോചിക്കണം. അൽപനേരത്തേക്ക് എങ്കിലും എന്താണ് പറയാൻ പോകുന്നതെന്ന ചിന്തയെങ്കിലും വേണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

   ഒരു വര നമ്മൾ വരക്കേണ്ടിയിരിക്കുന്നു. പൊതുവേദികളിൽ നല്ല പ്രസംഗങ്ങൾ നടത്താൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തിൽ നമ്മൾ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ബോധ്യമുണ്ടായിരിക്കണം. നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മൾ കരുതിവെക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

   ഞായറാഴ്ചയായിരുന്നു നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ജയപ്രദയ്ക്കെതിരെ അസം ഖാൻ വിവാദപരാമർശം നടത്തിയത്. താനാണ് രാംപൂരിൽ ജയപ്രദയെ കൊണ്ടുവന്നത്. അവരുടെ ശരീരത്തിൽ ഒന്നു തൊടാൻ പോലും ഞാൻ ആരെയും അനുവദിച്ചിരുന്നില്ല. നിങ്ങൾക്ക് അവരെ മനസിലാക്കാൻ 17 വർഷം വേണ്ടിവന്നു. എന്നാൽ, 17 ദിവസം കൊണ്ടു അവരുടെ അടിവസ്ത്രത്തിന്‍റെ നിറം കാവിയാണെന്ന് ഞാൻ മനസിലാക്കി' - ഇതായിരുന്നു അസം ഖാൻ ജയപ്രദയ്ക്കെതിരെ നടത്തിയ വിവാദപരാമർശം. വിവാദപരാമർശത്തിൽ അസം ഖാനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

   അധിക്ഷേപ പരാമർശ പരാതിയിൽ കേസെടുത്തില്ല: ഹർജിയുമായി രമ്യ ഹരിദാസ് കോടതിയിലേക്ക്

   അതേസമയം, കേരളത്തിൽ കേരളത്തിൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അപകീര്‍ത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. ഇതിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പൊന്നാനിയിൽ നടന്ന എൽഡിഎഫ് യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ വിവാദപരാമര്‍ശം. വിജയരാഘവന്‍റെ പരാമര്‍ശങ്ങൾക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു രമ്യ പരാതി നൽകിയത്.

   First published:
   )}