• HOME
  • »
  • NEWS
  • »
  • india
  • »
  • ഇനി ആയുധങ്ങൾ ആഭ്യന്തര വിപണിയിൽ നിന്നും വരും; 27000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി

ഇനി ആയുധങ്ങൾ ആഭ്യന്തര വിപണിയിൽ നിന്നും വരും; 27000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി

28000 കോടി രൂപയുടെ ആവശ്യങ്ങൾ സമർപ്പിക്കപ്പെട്ടതിൽ 27,000 കോടി രൂപയുടെ ആയുധങ്ങളും ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ ആണ് അനുവാദം ലഭിച്ചിരിക്കുന്നത്

രാജ് നാഥ് സിംഗ്

രാജ് നാഥ് സിംഗ്

  • Last Updated :
  • Share this:
    ഇന്ത്യൻ സായുധ സേനകൾക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവ ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (ഡിഎസി) യോഗം അനുമതി നൽകി.

    2020ലെ പ്രതിരോധ സംഭരണ നടപടിക്രമത്തിന് കീഴില്‍ നടക്കുന്ന സമിതിയുടെ ആദ്യ യോഗമാണ് ഇത്. 28000 കോടി രൂപയുടെ ആവശ്യങ്ങൾ സമർപ്പിക്കപ്പെട്ടതിൽ 27,000 കോടി രൂപയുടെ ആയുധങ്ങളും ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ ആണ് അനുവാദം ലഭിച്ചിരിക്കുന്നത്, (സമർപ്പിക്കപ്പെട്ട 7 ശുപാർശകളിൽ ആറെണ്ണം).

    Also Read  വെള്ളം നിറയ്ക്കാൻ ടാങ്കറുമായി പോയ ട്രാക്ടർ തലകീഴായി മറിഞ്ഞു; മൂന്ന് മരണം

    ഇന്ത്യൻ വ്യോമസേനക്കായി പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകല്പന ചെയ്ത് വികസിപ്പിച്ച എയർബോൺ ഏര്‍ലി വാണിംഗ് ആൻഡ് കൺട്രോൾ സംവിധാനവും, നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച പുതുതലമുറ നിരീക്ഷണ യാനവും, കരസേനക്കായുള്ള മോഡുലാര്‍ പാലങ്ങളും അനുമതി ലഭിച്ചവയിൽ ഉൾപ്പെടുന്നു.
    Published by:user_49
    First published: