• HOME
  • »
  • NEWS
  • »
  • india
  • »
  • വഖഫ് ബോർഡിലെ അനധികൃത നിയമനം: ഡൽഹിയിൽ ആം ആദ്മി എംഎൽഎ അറസ്റ്റിൽ

വഖഫ് ബോർഡിലെ അനധികൃത നിയമനം: ഡൽഹിയിൽ ആം ആദ്മി എംഎൽഎ അറസ്റ്റിൽ

24 ലക്ഷം രൂപയും ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ച തോക്കും പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധികൃത നിയമന കേസില്‍ ഡല്‍ഹിയിലെ ആം ആദ്മി പാർട്ടി (AAP) എംഎല്‍എ അമാനത്തുള്ള ഖാനെ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അമാനുത്തുള്ള ഖാന്റെ വീട്ടിലും മറ്റ് അഞ്ച് സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. രാവിലെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. റെയ്ഡിനു ശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    ‘‘ഡൽഹി വഖഫ് ബോർഡ് ചെയർമാനായ അമാനത്തുല്ല ഖാൻ 32 പേരെ നിയമിച്ചതു ചട്ടലംഘനമാണ്. അത് അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് ആരോപണം. വഖഫ് ബോർഡ് സിഇഒ ഈ അനധികൃത നിയമനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.’’- എസിബി അധികൃതർ വ്യക്തമാക്കി.

    Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ തമിഴ്നാട്ടിൽ ജനിക്കുന്ന കുട്ടികൾക്ക് രണ്ടു ഗ്രാം സ്വർണ മോതിരം സമ്മാനം

    റെയ്ഡ് നടക്കുമ്പോൾ അമാനത്തുല്ല ഖാന്റെ ബന്ധുക്കളും മറ്റു ചിലരും വീടിനു പുറത്തുവച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി എസിബി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട്, 24 ലക്ഷം രൂപയും ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ച തോക്കും പിടിച്ചെടുത്തെന്നാണ് എഎൻഐ റിപ്പോർട്ട്. സംഭവത്തിൽ രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തു.



    2020 ല്‍ ആണ് ഒക്‌ല എംഎല്‍എയായ അമാനുത്തുള്ള ഖാനെതിരേ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലാണ് തുടര്‍ നടപടിയുണ്ടായിരിക്കുന്നത്.

    കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്ന നിരവധി എഎപി. നേതാക്കളില്‍ ഒടുവിലത്തെയാളാണ് ഖാന്‍. തങ്ങളുടെ നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ പകപോക്കല്‍ രാഷ്ട്രീയം കാണിക്കുന്നുവെന്ന് ആരോപിച്ച് എഎപി ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ അമാനുത്തുള്ള ഖാന്‍ കേന്ദ്ര ഏജന്‍സികളുടെ നടപടികളെ കുറിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

    English Summary: Hours after Anti-Corruption Branch (ACB) conducted raids at Aam Aadmi Party leader Amanatullah Khan’s residence and four other locations in south Delhi in connection with a corruption case related to recruitment in the Delhi Waqf Board, the Okhla MLA was arrested over “incriminating material and evidence" recovered during the searches, sources said on Friday.
    Published by:Rajesh V
    First published: