നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Delhi Air Pollution | ശ്വാസം മുട്ടി ഡല്‍ഹി; സ്‌കൂളുകള്‍ അടച്ചു; നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

    Delhi Air Pollution | ശ്വാസം മുട്ടി ഡല്‍ഹി; സ്‌കൂളുകള്‍ അടച്ചു; നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

    സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും

    • Share this:
      ഡല്‍ഹി: ഡല്‍ഹിയില്‍ (Delhi) വായു മലിനീകരണം (Air Pollution) അതിരൂക്ഷമാമാവുകയാണ്. ഇന്നലെ വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

      സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കും.

      വായു മലിനീകരണം തടയാന്‍ ദില്ലിയില്‍ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി (Supreme Court)വ്യക്തമാക്കുകയും അടിയന്തരമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചിരുന്നു. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്.

      രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടല്‍. അടിയന്തര സാഹചര്യമാണ് ഡല്‍ഹിയിലെന്നും ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു.

      വായു നിലവാര സൂചിക 50-ല്‍ താഴെ വേണ്ടിടത്ത് ഡല്‍ഹിയില്‍ ഇപ്പോള്‍ 471ന് മുകളിലാണ്. അന്തരീക്ഷ മലിനീകരണം തലസ്ഥാനത്ത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശം.

      മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ 26 മവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസ് പ്രതിയും

      മുംബൈ: മഹാരാഷ്ട്രയില്‍(Maharashtra) പൊലീസും(Police) മാവോയിസ്റ്റും(Maoist) തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍(Encounter) 26 മാവോയിസ്റ്റുകളെ വധിച്ചു(Killed). ഗഡ്ചിരോലി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മേഖലയില്‍ നിന്ന് 26 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി അങ്കിത് ഗോയല്‍ വ്യക്തമാക്കി.

      സി-60 കമാന്‍ഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ മാവോസ്റ്റ് നേതാവ് അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

      ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം.

      ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

      Alsലെ പശുക്കൾക്കും ഹോസ്റ്റൽ നിര്‍മ്മിക്കണം; കേന്ദ്രമന്ത്രിo Read-വിദ്യാർഥികളുടേതുപോ
      Published by:Karthika M
      First published:
      )}