നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Delhi Air Pollution | ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; സ്‌കൂളുകള്‍ അടച്ചു

    Delhi Air Pollution | ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; സ്‌കൂളുകള്‍ അടച്ചു

    മലിനീകരണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു

    • Share this:
      ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം (Air pollution) രൂക്ഷമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിിയില്‍ സ്‌കൂളുകള്‍ അടക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

      കഴിഞ്ഞ ദിവസം വായു നിലവാര സൂചിക 400 ല്‍ താഴെയായി കുറഞ്ഞിരുന്നു. മലിനീകരണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാരുകളുടെ അഭിപ്രായം ഇന്ന് കോടതി പരിശോധിക്കും.

      വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നാല് ജില്ലകളിലെ സ്‌കൂളുകള്‍ ഹരിയാന അടച്ചിട്ടു. ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ ജില്ലകളിലെ വായുവിന്റെ നിലവാരം വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമായതിനാലാണ് സ്‌കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത് എന്നാണ് ഹരിയാന സര്‍ക്കാര്‍ പറയുന്നത്.

      ഈ ജില്ലകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഹരിയാന തീരുമാനിച്ചിട്ടുണ്ട്. ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

      മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ 26 മവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസ് പ്രതിയും

      മുംബൈ: മഹാരാഷ്ട്രയില്‍(Maharashtra) പൊലീസും(Police) മാവോയിസ്റ്റും(Maoist) തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍(Encounter) 26 മാവോയിസ്റ്റുകളെ വധിച്ചു(Killed). ഗഡ്ചിരോലി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മേഖലയില്‍ നിന്ന് 26 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി അങ്കിത് ഗോയല്‍ വ്യക്തമാക്കി.

      സി-60 കമാന്‍ഡോ വിഭാഗം നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ മാവോസ്റ്റ് നേതാവ് അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

      ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം.

      ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

      Also Read-വിദ്യാർഥികളുടേതുപോലെ പശുക്കൾക്കും ഹോസ്റ്റൽ നിര്‍മ്മിക്കണം; കേന്ദ്രമന്ത്രി
      Published by:Karthika M
      First published:
      )}