HOME » NEWS » India » DELHI AIR QUALITY PLUNGES TO SEVERE CATEGORY

ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കൽ; ഡൽഹിയിൽ വായു മലിനീകരണം ഗുരുതരം

വായു ഗുണനിലവാര സൂചികയിൽ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇത് ഗുരുതരമായ വിഭാഗത്തിലാണ്.

News18 Malayalam | news18-malayalam
Updated: November 14, 2020, 11:23 PM IST
ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കൽ; ഡൽഹിയിൽ വായു മലിനീകരണം ഗുരുതരം
delhi (AP Photo/Altaf Qadri)
  • Share this:
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയൽസംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതുമാണ് വായുമലിനീകരണം ഉയരാൻ കാരണമായത്.

വായു ഗുണനിലവാര സൂചികയിൽ (എ.ക്യു.ഐ) ശനിയാഴ്ച 414 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇത് ഗുരുതരമായ വിഭാഗത്തിലാണ്. കഴിഞ്ഞദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഉയർന്നത്.

നഗരത്തിലെ വായു മലിനീകരണത്തിൽ 32 ശതമാനവും വൈക്കോൽ കത്തിക്കുന്നത് മൂലമാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണ്ടെത്തൽ. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും പിഎം(പാർട്ടിക്കുലേറ്റ് മാറ്റർ) 2.5 മലിനീകരണതോത് 400 കടന്നു.

ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽ വായുവിന്റെ ഗുണനിലവാരം 'ഗുരുതര' വിഭാഗത്തിലാണ്. ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ ഇത് വളരെ മോശം വിഭാഗത്തിലാണ്. ശാന്തമായ കാറ്റ് വീശുന്നത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.

എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം (AQI) വായുവിന്റെ ഗുണനിലവാരം പൂജ്യത്തിനും 50നും ഇടയിലാണ് 'നല്ലത്' എന്ന വിഭാഗത്തിൽ വരുന്നത്. 51 മുതൽ 100 വരെ 'സംതൃപ്തം' 101 മുതൽ 200 വരെ 'മോഡറേറ്റ്' 201 മുതൽ 300 വരെ 'മോശം' 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 500 വരെ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.



കഴിഞ്ഞവർഷം ദീപാവലി ദിനത്തിൽ 337 ആയിരുന്നു ഡൽഹിയിലെ വായു ഗുണനിലവാര സൂചിക. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ മലിനീകരണതോത് ഉയർന്നിരുന്നു. മലിനീകരണം കുറയ്ക്കാനായി ഇത്തവണ ഡൽഹിയിലും സമീപപ്രദേശങ്ങളിലും നവംബർ 30 വരെ ദേശീയ ഹരിത ട്രിബ്യൂണൽ പടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
Published by: Gowthamy GG
First published: November 14, 2020, 11:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories