HOME » NEWS » India » DELHI AIRPORT RECEIVES THREAT CALLS AGAINST LONDON BOUND AIR INDIA FLIGHTS SECURITY TIGHTENED AA

ലണ്ടനിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി; ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

വിഘടനവാദി ഗ്രൂപ്പായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ആണ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: November 4, 2020, 6:01 PM IST
ലണ്ടനിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി; ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
News18
  • Share this:
ന്യൂഡൽഹി: ഭീഷണി സന്ദേശത്തെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന സുരക്ഷ. വ്യാഴാഴ്ച ലണ്ടനിലേക്ക് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്കെതിരെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഈ വിമാനങ്ങളുടെ സർവീസ്  അനുവദിക്കില്ലെന്നാണ് ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഘടനവാദി ഗ്രൂപ്പായ സിഖ്  ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ആണ് ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Also Read പീഡനശ്രമം പുറത്തു പറയാതിരിക്കാൻ 17കാരിയായ ബന്ധുവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ

നാളെ ലണ്ടനിലേക്ക് പുറപ്പെടാനിരിക്കുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ഭീഷണിയെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി.സി.പി രാജീവ് രഞ്ജൻ പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1984-ലെ സിഖ് വിരുദ്ധകലാപത്തിന്റെ 36-ാം വാര്‍ഷികമാണ് നവംബറില്‍.
Published by: Aneesh Anirudhan
First published: November 4, 2020, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading