Delhi Election Result | കെജരിവാൾ അധികാരം നിലനിർത്തുമോ? രാജ്യ തലസ്ഥാനവും BJP ഭരിക്കുമോ? വോട്ടെണ്ണൽ ചൊവ്വാഴ്ച
Delhi Assembly Election Result 2020 | രാവിലെ ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും.

News18
- News18 Malayalam
- Last Updated: February 10, 2020, 5:57 PM IST
ന്യൂഡൽഹി: രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് ചൊവ്വാഴ്ച അറിയാം. രാവിലെ ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ വരും. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചിച്ചത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ 45 സീറ്റുകളിലധികം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ്.
രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ശക്തമായ സുരക്ഷയാണ് സ്ട്രോങ്ങ് റൂമുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ആംആദ്മി നേതാക്കൾ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. 2015ൽ 67 സീറ്റുകൾ നേടിയാണ് എഎപി അധികാരത്തിൽ വന്നത്. അതേസമയം കോൺഗ്രസ് സംപൂജ്യരാകുമെന്ന് ചില എക്സിറ്റ് പോൾ സർവെകൾ വ്യക്തമാക്കുന്നു.
Also Read കെജരിവാളിന് ഭരണത്തുടർച്ച പ്രവചിച്ച് Exit Poll ഫലങ്ങൾ; കോൺഗ്രസ് 'സംപൂജ്യ'രാകുമെന്നും റിപ്പോർട്ട്