Change Language

Delhi Elections Voting Day Live: ഡൽഹിയിൽ വോട്ടെടുപ്പ് മന്ദഗതിയിൽ; രണ്ടുമണിവരെ 28% പോളിങ്
Delhi Assembly Election 2020 Live Voting Updates: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി ആറു മണിക്കൂർ പിന്നിടുമ്പോൾ 28 ശതമാനം പോളിംഗ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. സ്ത്രീകൾ കുടുംബത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതുപോലെ രാജ്യത്തിന്റെയും ഡൽഹിയുടെയും ഉത്തരവാദിത്തം വഹിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. എല്ലാവരും വോട്ട് അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബാബർപുരിൽ തെരെഞ്ഞടുപ്പ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
തത്സമയ വിവരങ്ങൾ ചുവടെ... Read More
തത്സമയ വിവരങ്ങൾ ചുവടെ... Read More
എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുപ്പക്കാർ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
दिल्ली विधानसभा चुनाव के लिए आज मतदान का दिन है। सभी मतदाताओं से मेरी अपील है कि वे अधिक से अधिक संख्या में लोकतंत्र के इस महोत्सव में भाग लें और वोटिंग का नया रिकॉर्ड बनाएं।
— Narendra Modi (@narendramodi) February 8, 2020
Urging the people of Delhi, especially my young friends, to vote in record numbers.