Delhi Election Results 2020 Live Updates: കേവല ഭൂരിപക്ഷത്തിനായി വേണ്ടതിലും അധികം സീറ്റുകളിൽ ലീഡുമായി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി. ആം ആദ്മി സ്ഥാനാർഥികളായ അരവിന്ദ് കെജ്രിവാൾ, രാഘവ് ചദ്ദ, മനീഷ് സിസോദിയ, ബിജെപിയുടെ തേജീന്ദർ സിംഗ് ബഗ്ഗ, കപിൽ മിശ്ര എന്നിവരും ലീഡ് ചെയ്യുന്നു. അതേസമയം, കഴിഞ്ഞ തവണത്തെ ഫലത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 20ൽ അധികം സീറ്റുകളിൽ ലീഡ് ചെയ്ത ബിജെപി ഒടുവിൽ പിന്നിലേക്ക് പോയി.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി പാർട്ടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചിച്ചത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ 45 സീറ്റുകളിലധികം നേടുമെന്ന ആത്മവിശ്വാസത്തിലാണ്.